Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷുപ്പുലരി ഓര്‍മ്മിപ്പിക്കുന്നത്

കാര്‍ഷിക സമൃദ്ധിയുടെ കൈപ്പുണ്യമായി ഇതിനെ പലരും വിലയിരുത്തുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. കൃഷിപ്പണിയുടെ മുന്നൊരുക്കത്തിന് ശുഭകരമായ തുടക്കമാവുന്നത് വിഷു നാളോടു കൂടിയാണ്. വടക്കന്‍ കേരളത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചും മുന്നോടിയായും ഒരു കിളി പാട്ടുംപാടി പറന്നലയാറുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 13, 2021, 10:38 pm IST
inSamskriti

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നിമിഷത്തിലേക്ക് വീണ്ടും ആ സുന്ദരദിനം എത്തിയിരിക്കുന്നു. നമ്മുടെ പ്രിയ വിഷു. മനുഷ്യമനസ്സില്‍ ആഹ്ലാദവും ആര്‍ദ്രതയും സ്‌നേഹവും നിര്‍വൃതിയും നിറയ്‌ക്കുന്നവയാണ് ഓരോ ഉത്സവവും. അതില്‍ അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വിഷു.

വിഷമില്ലാത്ത മനസ്സുകള്‍ രമ്യതയോടെ, ഇഴയടുപ്പത്തോടെ കൂടിച്ചേരുമ്പോഴുള്ള അനിതര സാധാരാണമായ അവസ്ഥയാണ് വിഷുനാളിലേത്.

കാര്‍ഷിക സമൃദ്ധിയുടെ കൈപ്പുണ്യമായി ഇതിനെ പലരും വിലയിരുത്തുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. കൃഷിപ്പണിയുടെ മുന്നൊരുക്കത്തിന് ശുഭകരമായ തുടക്കമാവുന്നത് വിഷു നാളോടു കൂടിയാണ്. വടക്കന്‍ കേരളത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചും മുന്നോടിയായും ഒരു കിളി പാട്ടുംപാടി പറന്നലയാറുണ്ട്. ‘വിത്തും കൈക്കോട്ടും’ എന്നത്രേ ആ കിളി എല്ലാവരെയും ഓര്‍മിപ്പിക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ ഊടുംപാവും കിളിക്കു പോലും മനസ്സിലാവുന്ന രീതി അല്‍ഭുതാവഹമല്ലേ. പ്രകൃതിയുടെ ഉര്‍വരതയിലേക്ക് ചിറകിട്ടടിക്കുന്ന കിളിയും ആ കിളിയുടെ സ്വരശുദ്ധിയിലേക്ക് പ്രതീക്ഷാനിര്‍ഭരതയോടെ ഇറങ്ങിച്ചെല്ലുന്ന മനുഷ്യരും ഒത്തുചേരുമ്പോള്‍ തന്നെ അനിതര സുന്ദരമായ ഒരു താളം പരുവപ്പെടുകയാണ്.

അങ്ങനെ തുടിച്ചുയരുന്ന താളത്തിനൊത്ത് ജീവിക്കുമ്പോഴാണ് ദയാപരമായ മനുഷ്യത്വത്തിന്റെ സാരള്യം പൂത്തുലയുന്നത്. എന്നും ഓര്‍മ്മയില്‍ വസന്തോത്സവമായി പരിലസിക്കുന്ന ഉത്സവങ്ങളെ പ്രതീക്ഷിച്ച് നാമിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

താളം നഷ്ടമായാല്‍ കോളിളക്കമാവുമെന്ന് ആര്‍ക്കാണറിയാത്തത്.2019 അവസാനം മുതല്‍ മാനവികതയുടെ താളം ഒരു മഹാമാരി കവര്‍ന്നെടുത്തിരിക്കുകയാണ്.പണവും ഔദ്യോഗിക സംവിധാനവും സൗകര്യങ്ങളും വിരല്‍ത്തുമ്പിലെന്ന് അഹങ്കരിച്ചിരുന്നവരുടെ താളം ഒരു പരമാണു നിഷ്പ്രയാസം തെറ്റിച്ചു. പാവപ്പെട്ടവനേയും പണക്കാരനേയും ഒരുപോലെ ആ പരമാണു സ്‌നേഹിച്ചു, കെട്ടിപ്പിടിച്ചു.അതിന്റെ ഭയാനകതയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകത്തോട് നമ്മുടെ വിഷുവിന് പറയാന്‍ ഒന്നേയുള്ളൂ; അതിതാണ്: ‘പ്രകൃതിയിലേക്ക് മടങ്ങൂ,വികൃതി ഉപേക്ഷിക്കൂ’.

വിഷുവിന്റെ ആത്യന്തികമായ സന്ദേശം മണ്ണിന്റെ മണമറിയൂ എന്നതത്രേ. മണ്ണില്‍ നിന്നും വിണ്ണിലേക്ക് നോക്കല്‍ നല്ലതു തന്നെ. എന്നാല്‍ മണ്ണിനെ മറക്കാന്‍  

പാടില്ല. മണ്ണ് മറന്നാല്‍ വിണ്ണില്ല. മണ്ണൊരുക്കാനും വിത്തെറിയാ

നും കാര്‍ഷികവൃത്തിക്കായി ഒരുക്കം നടത്താനും വിഷു ഓര്‍മിപ്പിക്കുമ്പോള്‍ അത് നെഞ്ചേറ്റുക എന്നതത്രേ കാലം നമ്മോട് ആവശ്യപ്പെടുന്നത്.

പടക്കം പൊട്ടിച്ചും കണിവച്ചും കരളു ശുദ്ധമാക്കി വിഷു സന്ദേശത്തില്‍  

നാം മുഴുകുമ്പോള്‍ മണ്ണിന്റെ മനസ്സിലേക്കു  

നാം സ്‌നേഹത്തിന്റെ അമൃതധാരയൊഴുക്കണം. സംതൃപ്ത ജനകമായ മണ്ണിന്റെ മാറില്‍നിന്ന്  

പൊട്ടി വിരിഞ്ഞു വരുന്ന വിളകളില്‍ നിന്ന് നമുക്കു ഊര്‍ജ്ജം നേടാനാവും. ആ ഊര്‍ജ്ജത്തിന്റെ നേര്‍ക്കാഴ്ചയാണ് പാദസരമണികള്‍ പോലെ ചിരിച്ചു  

നില്‍ക്കുന്ന കണിക്കൊന്ന. അങ്ങനെ നേടുന്ന ഊര്‍ജ്ജത്തെ ഒരു പരമാണുവിനും കീഴ്‌പ്പെടുത്താനാവില്ല.

ക്ഷുദ്രകീടങ്ങളെയും ദുര്‍വ്വാസനകളെയും പടക്കം  

പൊട്ടിച്ച് അകറ്റിനിര്‍ത്തുകയും ഫലസമൃദ്ധിയുടെ പൊലിമ പൊന്‍കണിയിലൂടെ മനസ്സില്‍ പതിയുകയും ചെയ്താല്‍ എല്ലാ ദുരിതദുഃഖങ്ങളില്‍ നിന്നും നമുക്കു മോചനം കിട്ടും. അങ്ങനെ പുതിയൊരു വിഭാതം പൊട്ടിവിരിയും. രാവും പകലും ഒരേ സമയദൈര്‍ഘ്യത്തില്‍ വരുന്ന വിഷു പ്രകൃതിയും പുരുഷനും ഒരേ പോലെയെന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്. അതിനെ തുടര്‍ന്ന് ഒരു പുതുവര്‍ഷം വരികയാണ്. അതിന്റെ സമൃദ്ധി വിളിച്ചോതി കൈ നീട്ടമായി വിഷു ഓരോ കൈയിലും പൊന്‍നാണ്യമായി വീഴുന്നു.

‘മറക്കുവതെങ്ങനെ വിഷുപ്പക്ഷീ

നിന്‍ പാട്ടില്‍ മതിമയങ്ങിയുറങ്ങുകില്ല

ഞാനീമണ്ണിന്റെ സ്‌നേഹംചാലിച്ചു

നെറ്റിയില്‍പുരട്ടും’

എന്നു നമുക്കു പാടാം. എല്ലാ അശുഭ ചിന്തകള്‍ക്കും മീതെ പ്രതീക്ഷയുടെ വിഷുപ്പുലരി പൊട്ടി വിരിയട്ടെ. കണിക്കൊന്നയുടെ മധുരോദാര നിറവിലേക്കു നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാം.

കെ. മോഹന്‍ദാസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

Kerala

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.