ന്യൂദല്‍ഹി: ഡികമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിരാട് മ്യൂസിയമാക്കാന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കപ്പല്‍ ഇപ്പോള്‍ ഒരു സ്യകാര്യ സ്വത്താണെന്നും 40 ശതമാനം പൊളിച്ച് കഴിഞ്ഞെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ അലന് തുറമുഖത്തെ കപ്പല്‍ പൊളിക്കല്‍ ശാലയിലുള്ള കപ്പലിപ്പോള് മുംബൈ ആസ്ഥാനമായ ശ്രീറാം ഷിപ്പ് ബ്രേക്കേഴ്സ് ആണ് പൊളിക്കുന്നത്. ഏകദേശം 38 കോടി രൂപയ്ക്കാണ് ശ്രീറാം കപ്പല്‍ പൊളിക്കുന്നതിന് ഏറ്റെടുത്തത്. 100 കോടി രൂപ നല്കി കപ്പല്‍ വാങ്ങാമെന്നും എന്‍വിടെക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: