അമ്പലപ്പുഴ: ഗജരാജന്‍ വിജയകൃഷ്ണന് ചരിഞ്ഞത് സംബന്ധിച്ച അന്വേഷണം പ്രഹസനമാകുമെന്ന ആശങ്കയില്‍ ഭക്തര്‍. മരണത്തിന് ഉത്തരവാദികളായവരെ രക്ഷപെടുത്തുന്നതിനായാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിജിലന്സിനെത്തന്നെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ശാരീരിക അവശത ഏറെയുണ്ടായിട്ടും ഇത് അവഗണിച്ച് ഗജരാജനെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാതെ കൊണ്ടു പോയത്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ വെച്ച് പാപ്പാന്മാര് ആനയെ മര്‍ദിക്കുന്നത് ഭക്തര്‍ തടഞ്ഞിരുന്നു. എന്നാല്‍ മറ്റ് ക്ഷേത്രങ്ങളില്‍ വെച്ച് പാപ്പാന്മാര് നിരന്തരം ആനയെ മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഭക്തരും ആനപ്രേമികളും ആനക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യഥാ സമയം ചികിത്സ നല്‍കിയിരുന്നില്ല. തീരെ അവശനായ വിജയകൃഷ്ണനെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഉത്സവങ്ങള്‍ക്ക് പോകാന്‍ അനുമതി നല്കിയ ദേവസ്വം ബോര്‍ഡു തന്നെയാണ് ആനയുടെ മരണത്തിന്റെ ഒന്നാം പ്രതി. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത് ബോര്‍ഡിന് കീഴിലുള്ള വിജിലന്‍സിനെയാണ്.ഈ അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയിലാണ് ഭക്തരും ആനപ്രേമികളും.
ക്ഷേത്രത്തില്‍ പതക്കം നഷ്ടപ്പെട്ട കേസിലും ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ അനുഭവം തന്നെയായിരിക്കും വിജയകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും എന്ന ആശങ്കയാണ് ഭക്തര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: