Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജലീലിന്റെ രാജി അനിവാര്യം

ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താവായിരുന്ന ജലീല്‍ ഇടതുപക്ഷത്ത് ചേക്കേറിയ കാലം മുതല്‍ പിണറായിയുടെ ഇഷ്ടക്കാരനാണ്. ഇതിനു പിന്നില്‍ ഇനിയും പുറംലോകം അറിയാത്ത നിരവധി കഥകളുണ്ട്. ജലീലിനെതിരെ ചെറുവിരലനക്കാന്‍ പോലും പിണറായിക്കാവില്ല. കാരണം അങ്ങനെയെന്തെങ്കിലും നടപടിയുണ്ടായാല്‍ ആ നിമിഷം പിണറായി അരക്ഷിതനാവും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2021, 05:00 am IST
inEditorial

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ചും, ആ പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പൊതുസമൂഹത്തിന് ഇപ്പോഴും വലിയ തെറ്റിദ്ധാരണയാണുള്ളത്. ഇതുകൊണ്ടാണ്, ബന്ധുനിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത വിധിച്ചിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നത്. ധാര്‍മികതയുടെ പേരില്‍ മന്ത്രി ജലീല്‍ രാജിവയ്‌ക്കുകയോ, അല്ലാത്തപക്ഷം മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യം അസ്ഥാനത്താണ്. കാരണം ഇങ്ങനെയൊരു ധാര്‍മിക ബോധമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. അനധികൃത ഖുറാന്‍ വിതരണം, ഇഷ്ടക്കാര്‍ക്കു മാര്‍ക്ക് ദാനം, മലയാള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഭൂമി വിവാദം എന്നിങ്ങനെയുള്ള ആരോപണങ്ങളുയര്‍ന്നപ്പോഴും, കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴും മന്ത്രി ജലീല്‍ രാജിവയ്‌ക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. പക്ഷേ ജലീലിനുവേണ്ടി വീറോടെ വാദിക്കുകയും, സര്‍വശക്തിയും സമാഹരിച്ച് സംരക്ഷിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. ജലീലിനെ സംരക്ഷിക്കാന്‍ മാത്രം നിയുക്തനായ ആളെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറിയത്. ലോകായുക്തയല്ല, സുപ്രീംകോടതിയുടെ ഫുള്‍ ബഞ്ച് തന്നെ ജലീലിനെതിരെ വിധി പറഞ്ഞാലും പിണറായി മറിച്ചൊരു നിലപാട് എടുക്കുകയില്ല.

ലോകായുക്തയുടെ വിധിയില്‍ യാതൊരു അവ്യക്തതയുമില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധുവായ കെ.ടി. അദീപിനെ യോഗ്യതയില്‍ മാറ്റം വരുത്തി നിയമിച്ചതില്‍ ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ലോകായുക്ത ഫുള്‍ ബഞ്ചിന്റെ വിധി. ഈ കുറ്റം ചെയ്ത ജലീല്‍ മന്ത്രിയായി തുടരാന്‍ പാടില്ലെന്ന് വിധിയില്‍ അസന്ദിഗ്ധമായി പറയുന്നു. കോടതികളില്‍നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ നിരവധി മന്ത്രിമാര്‍ സ്ഥാനം രാജിവച്ച ചരിത്രം കേരളത്തിലുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് മന്ത്രി മാണി രാജിവച്ചത് ഇതിലൊന്നാണ്. മാണിയുടെ രാജി തങ്ങളുടെ വിജയമായി ആഘോഷിച്ചവരാണ് സിപിഎമ്മും ഇടതുമുന്നണിയും. ലോകായുക്ത കേസെടുത്തതിന്റെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബി.എസ്. യെദ്യൂരപ്പ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎം. ജലീല്‍ കുറ്റക്കാരനെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്. എന്നിട്ടും വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല, ഔദ്യോഗികമായി അറിയിക്കട്ടെ എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ പറഞ്ഞ് ജലീലിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഹൈക്കോടതിയില്‍ അപ്പീല്‍ പോയി കാലതാമസം വരുത്താം. അതിനിടെ ഈ മന്ത്രിസഭയുടെ കാലാവധിയും അവസാനിക്കും. ഇതാണ് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും തന്ത്രം.

കെ.ടി. ജലീല്‍ ആരാണെന്ന് കേരളീയര്‍ക്കറിയാം. ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താവായിരുന്ന ജലീല്‍ ഇടതുപക്ഷത്ത് ചേക്കേറിയ കാലം മുതല്‍ പിണറായിയുടെ ഇഷ്ടക്കാരനാണ്. ഇതിനു പിന്നില്‍ ഇനിയും പുറംലോകം അറിയാത്ത നിരവധി കഥകളുണ്ട്. ജലീലിനെതിരെ ചെറുവിരലനക്കാന്‍ പോലും പിണറായിക്കാവില്ല. കാരണം അങ്ങനെയെന്തെങ്കിലും നടപടിയുണ്ടായാല്‍ ആ നിമിഷം പിണറായി അരക്ഷിതനാവും. പല കാരണങ്ങളാല്‍ മൂന്നു മന്ത്രിമാര്‍ക്കാണ് പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. ഇ.പി. ജയരാജന്‍, തോമസ് ചാണ്ടി, എ.കെ ശശീന്ദ്രന്‍. പിണറായിയുടെ അപരനായി അറിയപ്പെട്ടിരുന്ന ജയരാജനുപോലും ലഭിക്കാത്ത സംരക്ഷണം ജലീലിന് ലഭിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സിപിഎമ്മുകാര്‍ തന്നെ പരസ്പരം ചോദിക്കുകയാണ്. എന്നിട്ടും ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് പാര്‍ട്ടി നിലപാടെടുക്കുന്നു. പിണറായിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനമായി സിപിഎം മാറിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ജലീല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ന്യായീകരിക്കുന്ന മന്ത്രി എ.കെ.ബാലനെപ്പോലുള്ളവര്‍ പിണറായിയുടെ അടിയാളനെപ്പോലെയാണ് പെരുമാറുന്നത്. അത് എന്തുമായിക്കൊള്ളട്ടെ, മന്ത്രി ജലീല്‍ രാജിവച്ചേ തീരൂ. അത് ധാര്‍മിക കാരണങ്ങളാലല്ല. നിയമം ആവശ്യപ്പെടുന്നതുകൊണ്ട്.

Tags: അഴിമതികെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.