ന്യൂദല്‍ഹി : ത്രിപുരയിലെ മിനി അസംബ്ലി തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രൈബല്‍ ഏരിയ ജില്ലാ സ്വയംഭരണ കൗണ്‍സിലില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കു നേട്ടം. 30 അംഗ കൗണ്‍സിലില്‍ 28 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. തദ്ദേശീയ പുരോഗമന മുന്നണി (ടിഐപിആര്‍എ)18 സീറ്റില്‍ ജയിച്ച് ഭൂരിപക്ഷം നേടി. 14 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 9 സീറ്റു കിട്ടി. 25 സീറ്റുകളോടെ കൗണ്‍സില്‍ ഭരിച്ചിരുന്ന സിപിഎമ്മിനും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനും ഒരു സീറ്റു പോലും കിട്ടിയില്ല.
കൗണ്‍സിലിലെ 2 സീറ്റുകളിലേക്കു സംസ്ഥാന സര്‍ക്കാര്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയാണ്.ബിജെപിക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രന്‍ഡ് ഓഫ് ത്രിപുര മത്സരിച്ച 14 സീറ്റിലും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: