കണ്ണൂര്‍: സിപിഎം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് ചര്‍ച്ചയാകുന്നു. സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാകുന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുകയായിരുന്നു.
എന്ത് കൊണ്ടാണ് ഇത്തരം ആത്മഹത്യകള്‍ സംഭവിക്കുന്നത്, ഒരാളെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലാന്‍ മനസ്സിന് ഒരു പതര്‍ച്ചയും ഇല്ലാത്തവര്‍ പിന്നെ ആത്മഹത്യ ചെയ്യുന്നു എന്നത് വിശ്വസിക്കാനാകില്ല
സിപിഎം ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാന്‍ ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാം. കൊന്നവരെ കൊല്ലാന്‍ വേറൊരു കൊലയാളി സംഘം പാര്‍ട്ടിയില്‍ ഉണ്ടെന്ന് ഉറപ്പാണ് ഇത് നല്‍കുന്നത്.
കണ്ണൂരില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് അവസാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലെ പ്രതി സജീവിനെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. സി.പി.എം കൊന്നെന്ന് സജീവന്റെ അമ്മയും സഹോദരിയും ആരോപിച്ചത് ചര്‍ച്ചയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്.പിക്ക് ഇവര്‍ നിവേദനം നല്കി.
ജയകൃഷ്ണന് മാസ്റ്ററെ കൊന്നവരുടെ പട്ടികയില്‍ സജീവന്റെ പേരുചേര്‍ത്തത് പാര്‍ട്ടിയാണ്. ബി.ജെ.പിക്കാര്‍ നല്‍കിയതെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ ‘നമ്മുടെ പാര്‍ട്ടി തന്നെയാണ് എന്നെ ചതിച്ചതെന്ന്’ മകന് തന്നോട് പറഞ്ഞെന്നും സജീവന്റെ അമ്മ കമല പറഞ്ഞിരുന്നു.
വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേദിവസം തനിക്ക് കോടതിയില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സജീവന് പറഞ്ഞതായും അമ്മ പറഞ്ഞു. എന്നാല്‍ പിറ്റേദിവസം സജീവന് കോടതിയിലെത്തിയില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അമ്മ വ്യക്തമാക്കിയത്.
വാളയാര്‍ ഇരട്ട കൊലക്കേസിലേയും സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: