ന്യൂദല്‍ഹി:കര്‍ഷകപ്രക്ഷോഭത്തിന്റെ പേരില്‍ എന്തൊക്കെയായിരുന്നു ബഹളം.കേന്ദ്രം മുട്ടുമടക്കേണ്ടി വരുമോ, വരില്ലേ, വരും എന്ന രീതിയിലുള്ള നൂറുകണക്കിന് വാര്‍ത്തകള്‍. ചര്‍ച്ചയൊന്നും വേണ്ട ആവശ്യം അക്ഷരം പ്രതി അനുസരിച്ചാല്‍ മതിയെന്ന ഇടനില സമരക്കാരുടെ അന്ത്യശാസനം. ദല്‍ഹി പിടിച്ചെടുക്കല്‍.
പ്രതിപക്ഷ ബഹളങ്ങളും, കലാ(പ) പരിപാടികളും അവസാനിച്ചുകഴിഞ്ഞു, കരഞ്ഞു മിടുക്കനായ ടിക്കായത്തിനാണെങ്കില് പോകുന്നിടത്തൊന്നും ആളില്ലാത്ത ഹരിയാനയിലെ കുറച്ചു ഭാഗങ്ങളിലും പഞ്ചാബിലും മാത്രമായി ഒതുങ്ങേണ്ട സ്ഥിതി. മാധ്യമങ്ങളാകട്ടെ ഈ വിഷയത്തില്‍ തവിടുപൊടിയുമായി. ഒന്നാം പേജുകള്‍ ദിവസങ്ങളോളം കര്‍ഷക ദുഖം പേറിയ പത്രങ്ങളുടെ ഉള് പേജില്‍ പോലും വാര്‍ത്തയില്ല.
അവസാനം പഞ്ചാബ് പോലും കേന്ദ്രം പറഞ്ഞിടത്തേക്ക്. കര്‍ഷകര്‍ക്കുള്ള താങ്ങുവില ബാങ്കുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തില്‍ വഴങ്ങിയിരിക്കുകയാണ്പഞ്ചാബ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് താങ്ങുവില (ഡിബിറ്റി)ഡയറ്ക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ നിരസിച്ചിരുന്നു. കേന്ദ്രമന്ത്രിയുമായി പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന 2.5% കമ്മീഷന് തുടരുമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കുള്ള താങ്ങുവില ബാങ്കുകളിലേക്ക് നേരിട്ടെത്തിക്കാത്ത പക്ഷം പഞ്ചാബില്‍ നിന്നുള്ള ധാന്യങ്ങള്‍ കേന്ദ്രം സ്വീകരിക്കില്ലെന്ന് ശക്തതമായ നിലപാടിനു പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രനിര്‍ദേശം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു.
നാളെ മുതലാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില എത്തി തുടങ്ങുക. മതിയായ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകളുലേക്ക് താങ്ങുവില നിക്ഷേപിക്കുക. റാബി സീസണില്‍ ആരംഭിക്കുന്ന ഈ സേവനം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നീരിക്ഷിക്കും. ആറുമാസത്തിനുള്ളില്‍ കൃഷി സംബന്ധമായ എല്ലാ ഭൂരേഖകളും ഒണ്ലൈനാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്തുള്ള സംഭരണ ശേഷി കുറവായത്തിനാല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നത് തടയാന്‍ ഉടന്‍ നടപടികള്‍ എടുക്കുമെന്നും കേന്ദ്രം പഞ്ചാബ് സര്‍ക്കാരിന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: