ശാസ്താംകോട്ട: സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന് പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്മാന് പി.ആര്. മുരളീധരന് ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന് ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗീത ഉത്പന്നം സ്വീകരിക്കലും നിര്‍വഹിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്.ശ്രീനാഥ്, ഉഷാകുമാരി, ജി.പ്രസന്നകുമാരി, ബിജെപി മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, വ്യാപാരി വ്യവസായി സംഘ് ജില്ലാ ട്രഷറര്‍ തെക്കടം ഹരീഷ്, ബിഎംഎസ് മേഖലാ പ്രസിഡന്റ് എം.എസ് ജയചന്ദ്രന്, തുരുത്തിക്കര രാമകൃഷ്ണപിള്ള, റീജിയണല്‍ ഫെഡറേഷന് സെക്രട്ടറി അജികുമാര്‍, ട്രഷറര്‍ എസ്.ബിജുകുമാര്‍, മനേജിംങ് കമ്മറ്റി ഭാരവാഹികളായ ഗിരീഷ് ജവാന്, അരുണ്‍ കര്‍ത്താ, കെ.പി.അജിതകുമാര്‍, ഡി.സദാനന്ദന്, കെ.ജയകുമാര്‍, ഉദയകുമാര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും നാട്ടിലെ സഹകാരികളും ചേര്‍ന്നുള്ള സംരംഭമായ മെഗാസ്റ്റോര് കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് കടപുഴ റോഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 6000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മെഗാ സ്റ്റോറില്‍ ബ്രാന്‍ഡഡ് കമ്പനികളുടേത് ഉള്‍പ്പെടെയുള്ളവയുടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വന്‍ വിലക്കുറവില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: