കൊല്ലം: തേവലക്കരയിലെ സ്വീകരണത്തിനിടയിലാണ് റോഡരികിലെ വീട്ടില്‍ നിന്നും മോനെ… എന്ന വിളി കേട്ടത്. ചവറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വിവേക് ഗോപന്‍ പ്രചാരണവാഹനത്തില്‍ നിന്നുമിറങ്ങി ആ വീട്ടിലേക്ക് ചെന്നു. സമീപവാസികളെല്ലാം പറഞ്ഞു, ആ അമ്മയ്‌ക്ക് മറവിരോഗത്തിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആ അമ്മ തന്നെ അനുഗ്രഹിച്ചുകൊണ്ട് യാത്രയാക്കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന് വിവേക് ഗോപന്‍.
പന്മനയിലെ വിജയമ്മയുടെ സ്‌നേഹവും ഒരിക്കലും മറക്കാനാവില്ല. കയര്‍തൊഴിലാളിയായ വിജയമ്മയുടെ കാലുകള്‍ മുറിച്ചതാണ്. അസുഖബാധിതയായ ആ അമ്മ ഗേറ്റിന് മുന്നില്‍ റോഡുവക്കില്‍ കസേരയിട്ട് തന്നെ സ്വീകരിക്കാനായി കാത്തിരുന്നു. കണ്ടതും വാരിപുണര്‍ന്നു. വിജയാശംസ നേര്‍ന്നു. മോനെ ഈ നാടിന് വേണം. മോന്‍ ജയിക്കും എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. കൈയില്‍ സുരക്ഷിതമായി കരുതിയിരുന്ന ഒരു വെള്ള ഷാള്‍ യാത്രയാക്കുമ്പോള്‍ അണിയിച്ചതും മറക്കാനാവില്ല.
എല്ലാ ദിവസവും ടെലിവിഷനില്‍ കാണുന്നതിനാലാകാം ഒരുപാട് പേര്‍ അവരുടെ സഹോദരനും മകനുമായി എന്നെ സ്വീകരിച്ചു. അതില്‍പരം സന്തോഷമില്ല. മിക്കവര്‍ക്കും അവരുടെതായ പ്രശ്‌നങ്ങളുണ്ട്, ആദ്യമായി തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയതിന്റെ അനുഭവം പങ്കുവെച്ച് വിവേക് പറഞ്ഞു.
അത് പറയാനും പരിഹരിക്കാനുമുള്ള അത്താണിയായി രാഷ്‌ട്രീയക്കാരെയാണ് കാണുന്നത്. ഞാന്‍ ഒരു രാഷ്‌ട്രീയക്കാരനായി നിലകൊള്ളാതെ അവരിലൊരാളായി നിന്നുവെന്നതാണ് തെരഞ്ഞെടുപ്പിലും പ്രചാരണരംഗത്തും എടുത്തുപറയേണ്ട സംഗതി. ചിലയിടങ്ങളില്‍ ചെറുപ്പക്കാരായിരുന്നു വലിയ പിന്തുണ നല്കിയത്. ക്രിക്കറ്റ് താരം കൂടിയായതിനാല്‍ അവരോടൊപ്പം കളിക്കാനും സമയം ചിലവിട്ടു. എതിര്‍ സ്ഥാനാര്‍ഥികളെല്ലാം പ്രഗത്ഭരായിരുന്നു.
പക്ഷേ അതൊന്നും ഞാന്‍ ഭയപ്പെട്ടിരുന്നില്ല. രാജ്യത്തെ അതിശക്തമായ ഒരു പാര്‍ട്ടിക്ക് വേണ്ടിയാണ് പോരാട്ടമുഖത്തിറങ്ങിയത്. 21 ദിവസം കൊണ്ടുണ്ടാക്കിയതാണ് ചവറയിലെ വ്യക്തിബന്ധങ്ങള്‍. എനിക്കുറപ്പുണ്ട് അവസാന നാളുകളില്‍ കഴിഞ്ഞ തവണ നേടിയതിന്റെ മൂന്നിരട്ടിയിലേറെ വോട്ടുകള്‍ പാര്‍ട്ടി സ്വന്തമാക്കും. ത്രികോണമത്സരത്തിലേക്ക് പോയതുതന്നെ അതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: