കൊല്‍ക്കൊത്ത: മുസ്ലിങ്ങള്‍ കൂട്ടത്തോടെ തൃണമൂലിന് വോട്ട് ചെയ്യണമെന്നും വോട്ടുകള്‍ ചിതറിപ്പോകരുതെന്നും ആവശ്യപ്പെട്ട് മമത ഏപ്രില്‍ 3ന് ഹുഗ്ലിയിലെ താരകേശ്വരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്.
ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധി നിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചു എന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ടുപോകുമെന്ന ഭയമാണ് മമതയുടെ ഈ പ്രസംഗത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: