തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വരണാധികാരികള്‍ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏര്‍പ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജ എന്നിവര്‍ക്ക് ലഭിച്ചു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അര്‍ഹനായി.
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചാണു ബഹുമതികള്‍ പ്രഖ്യാപിച്ചത്. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ബഹുമതികള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: