ലക്നോ: ഹോളി ദിനത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടത്തി മുസ്ലിങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം അക്രമങ്ങളും ഹോളിയുടെ ഭാഗമായി സന്ധ്യക്ക് തെളിക്കാറുള്ള അഗ്നി (ഹോളികാ ദഹന്‍) കെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ വാരണസിയില്‍ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള സരയ്യ പ്രദേശത്ത് ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായ തോതില്‍ മുസ്ലിങ്ങള്‍ കല്ലെറിഞ്ഞതായി പറയുന്നു. മാര്‍ച്ച് 29ന് ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുന്നതിനിടയിലായിരുന്നു കല്ലേറ്. ഹോളി കളിക്കുന്നതിനിടയില്‍ അതുവഴി കടന്നുപോകുകയായിരുന്ന മുസ്ലിമിന്റെ ദേഹത്ത് നിറങ്ങള്‍ കളര്‍ പതിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ ചെറിയ സംഭവം പിന്നീട് വലിയ പ്രശ്നമായി മാറുകയും മുസ്ലിങ്ങള്‍ അവരുടെ വീടിന്റെ ടെറസില്‍ നിന്നും കല്ലെറിയാന്‍ തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ നിരവധി ഹിന്ദുക്കള്‍ക്ക് പരിക്കേറ്റു.
പ്രശ്നം അറിഞ്ഞയുടന്‍ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു. ‘ആണ്‍കുട്ടികള്‍ ഹോളിയുടെ ഭാഗമായി നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്തു. ഇതില്‍ അസൂയപൂണ്ട ചില മുസ്ലിങ്ങള്‍ കല്ലെറിഞ്ഞു. മുസ്ലിം സ്ത്രീകള്‍ പോലും കല്ലേറില്‍ പങ്കാളികളായി. നാലോ അഞ്ചോ തവണ ഇത് സംഭവിച്ചു. ഇത് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവായ സ്ഥലമാണ്.’ സംഭവത്തില്‍ സാക്ഷ്യംവഹിച്ചവരില്‍ ഒരാള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വിവരണം ഇങ്ങിനെ: ‘മുസ്ലിങ്ങളും ഹിന്ദുക്കളും അടുത്തിടപഴകി ജീവിക്കുന്ന പ്രദേശമാണിത്. ഇവിടെയുള്ള തുറസ്സായ സ്ഥലത്ത് ഒരു ദുര്‍ഗ്ഗാക്ഷേത്രം ഉണ്ട്. ഇവിടെ ആണ്‍കുട്ടികള്‍ വെള്ളവും കളറും ഉപയോഗിച്ച് ഹോളി കളിക്കുകയായിരുന്നു. അതുവഴി വന്ന ഒരു മുസ്ലിമിന്റെ ദേഹത്ത് നിറം വീണു. അതിന് ശേഷം മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങി.’
ഈ സംഭവത്തിന്റെ വീഡിയോയും പൊലീസിന്റെ കൈകളില്‍ ഉണ്ട്. മുസ്ലിങ്ങളാണ് ആദ്യം കല്ലേറ് തുടങ്ങി പ്രകോപനം സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഹിന്ദുക്കള്‍ ഒരു വീടിന്റെ വാതില്‍ തുറന്ന് ഏതാനും ഉപകരണം നശിപ്പിച്ച സംഭവം ഇതിനോടുള്ള പ്രതികരണമായേ കാണാനാവൂ എന്നും പൊലീസ് പറഞ്ഞു.
ഹിന്ദുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 147,149, 323,504,336,352 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ രണ്ട് പ്രതികളായ ആസീം, അസിം എന്നിവരെ കസ്റ്റഡിയിലെടുത്തു. മുമ്പും ഇത്തരം മതകലാപം നടന്ന ചരിത്രമുള്ളതിനാല്‍ വര്‍ഗ്ഗീയപരമായി ചേരിതിരിവുള്ള പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: