Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ബിജെപി വിരോധത്തിന്റെ വികൃത മുഖം

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 7, 2021, 12:07 pm IST
inEditorial

ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന രാഷ്‌ട്രീയ കക്ഷികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ കൊണ്ടുനടക്കുന്ന ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന്റെ തനിനിറമാണ് മഹാരാഷ്‌ട്രയിലെ ഭരണ സഖ്യത്തില്‍നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതോടെ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതോടെ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടുവെങ്കിലും മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപി അത് നിരസിക്കുകയായിരുന്നു. രാജിയല്ല, അന്വേഷണമാണ് ആദ്യം വേണ്ടതെന്ന നിലപാടാണ് മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഈ മന്ത്രിയെ രക്ഷിക്കാന്‍ എന്തെങ്കിലുമൊരു വഴിയുണ്ടോയെന്ന് നോക്കുകയായിരുന്നു. ബാറുടമകളില്‍ നിന്നും മറ്റും മാസംതോറും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് ആഭ്യന്തര മന്ത്രിയെന്ന നിലയ്‌ക്ക് അനില്‍ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന്‍ വാസെയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരില്‍ കണ്ട് നല്‍കിയ കത്തില്‍ പറയുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വാസെ ഇപ്പോള്‍ ജയിലിലാണ്.

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജനവിധി അനുകൂലമായിരുന്നിട്ടും ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്തി ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുകയാണ്. നരേന്ദ്ര മോദിക്കൊപ്പം നിന്നാല്‍ അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നതിനാലാണ് ഈ പാര്‍ട്ടികള്‍ അവസരവാദ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചത്. പണപ്പെട്ടി നിറയ്‌ക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും ഇവര്‍ മടിച്ചില്ല. സച്ചിന്‍ വാസെക്കെതിരായ കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അറപ്പില്ലാതെ പയറ്റുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന്റെ ചെറിയൊരംശം മാത്രമാണ്. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിന്റെ കൂടുതല്‍ ബീഭത്സമായ മുഖം വെളിപ്പെടും. ബിജെപിയെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ആഘോഷിച്ച മാധ്യമങ്ങള്‍ അഴിമതി സഖ്യമായ മഹാ വികാസ് അഘാഡി അഴുകിനാറുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു എന്നാണ് ആക്ഷേപം. കര്‍ണാടകയിലും മധ്യപ്രദേശിലും പോണ്ടിച്ചേരിയിലുമൊക്കെയുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതാണ് കാരണം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പതിവുള്ള കാര്യമാണിത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ബിജെപി ഉപയോഗിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്! ഒരു വിഭാഗം മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താന്‍ ഏതുതരത്തിലുള്ള സഖ്യവുമാകാം!! അത് മഹത്തായ ജനാധിപത്യം!!! ഇതാണ് മഹാരാഷ്‌ട്രയില്‍ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ച് വിജയിച്ചശേഷം മറുകണ്ടം ചാടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ശിവസേന. ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും ഒപ്പംചേര്‍ന്നു. യഥാര്‍ത്ഥത്തില്‍ അഴിമതിക്കുള്ള ഒരു സംവിധാനം മാത്രമായിരുന്നു ഇത്. ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത ഭരണത്തില്‍ സജീവമായി നടന്ന ഒരേയൊരു കാര്യവും ഇതാണ്. ‘വാസെഗേറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്‍ അഴിമതി അധികാരത്തില്‍ തുടരാനുള്ള ശിവസേനാ സര്‍ക്കാരിന്റെ ധാര്‍മികാവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്. കൂടുതല്‍ ജനരോഷം ക്ഷണിച്ചുവരുത്താതെ രാജിവച്ചൊഴിയുകയാണ് ഈ സര്‍ക്കാര്‍ ചെയ്യേണ്ടത്.

Tags: keralabjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.