കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം ബദലിനായി കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തും. സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലായിരുന്നു കെ. സുരേന്ദ്രന് വോട്ട്.
സംസ്ഥാനത്ത് രണ്ട് മുന്നണികള്‍ക്കും തനിച്ച് ഭരിക്കാനാകില്ല. രണ്ട് മുന്നണികളും ബിജെപിയെ വിമര്‍ശിക്കുന്നതിന് കാരണം കേരളത്തില്‍ ബിജെപി ശക്തമാകുന്നതിനാലാണ്. 35 സീറ്റുകള്‍ ലഭിച്ചാല്‍ ഭരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എല്‍ഡിഎഫ് സഹായിച്ചാലും യുഡിഎഫ് മഞ്ചേശ്വരത്ത് ജയിക്കില്ല. ഇത്തവണ ഇരു മുന്നണികളും തെരഞ്ഞെടുപ്പില്‍ തകര്‍ച്ച നേരിടും. മഞ്ചേശ്വരത്ത് മുന്നണികള്‍ക്ക് ആശയ പാപ്പരത്തം ആണ്. എല്‍ഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: