തിരുവനന്തപുരം : ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മദ്യം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. യുഡിഎഫാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാറില്‍ നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ടോക്കണ്‍ നല്കി മദ്യം വിതരണം ചെയ്യുന്നതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതിയും നല്കി.
വോട്ടര്‍മാര്‍ക്ക് ബാറിലെ ടോക്കണ്‍ നല്‍കുന്നത് കൂടാതെ വാഹനങ്ങളിലും മദ്യം എത്തിച്ചു നല്‍കുന്നുണ്ട്. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: