തായ്‌പേയ്: തായ്‌വാനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 36 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തില്‍പെട്ട 61 പേരെ രക്ഷിച്ചതായും ഇനിയും 72 പേരോളം കുടുങ്ങിയിരിക്കുന്നതായുമാണ് വിവരം. കിഴക്കന്‍ തായ്‌വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുളളിലാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു അപകടമെന്ന് പ്രസിഡന്റ് സായ് ഇങ് വെനിന്റെ ഓഫീസ് അറിയിച്ചു.
പരിക്കേറ്റവർക്ക് വൈദ്യ സഹായം എത്തിയ്‌ക്കാനായി ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് സായി ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തായ്‌പേയില്‍ നിന്നും തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുളളില്‍വച്ച് പാളം തെറ്റിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ട്രെയിനില്‍ ഏകദേശം 350ഓളം പേരാണ് ഉണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
ആദ്യ നാല് കോച്ചുകളിലെ യാത്രക്കാരെ രക്ഷിച്ചു. എന്നാല്‍ അഞ്ച് മുതല്‍ എട്ട് വരെയുളള കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്ന് കുടുങ്ങിയിരിക്കയാണെന്നും ഇവിടേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ തായ്‌വാനില്‍ നടക്കുന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നത്തേത്. 2018ല്‍ വടക്കുകിഴക്കന്‍ തായ്‌വാനില്‍ 18 പേരുടെ മരണത്തിനിടയാക്കിയ അപകടമാണ് ഏറ്റവും അവസാനത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: