തിരുവനന്തപുരം; സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ 4.38,000 ഉണ്ടെന്നും അതിന്റെ പട്ടിക രാത്രി 9 മണിക്ക് പുറത്തുവിടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആ പട്ടിക അരമണിക്കൂര്‍ നേരത്തെ ജന്മഭൂമി പുറത്തുവിടുന്നു
അതേസമയം, ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ ഒരു ബൂത്തില്‍ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍ വോട്ടു ചെയ്യുന്ന ബൂത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വോട്ടെടുപ്പ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി കോടതി ഒത്തുതീര്‍പ്പാക്കി.
ഇരട്ടവോട്ട് തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍ നല്കിയ മാര്‍ഗരേഖ പൂര്‍ണമായും ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യം ബിഎല്‍ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തി പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തും. ഇത്തരം വോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. അതോടൊപ്പം അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. കൈയില്‍ മഷി രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മാര്‍ഗരേഖയാണ് കോടതി അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: