സ്വര്‍ണ്ണക്കടത്തിന്റെ അനുബന്ധ തട്ടിപ്പായി പുറത്തു വന്ന വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ തട്ടിപ്പ് പിണറായി സര്‍ക്കാരിലെ കമ്മീഷന് തട്ട് ശൈലിക്ക് ഉത്തമ ഉദാഹരണമാണ്. പ്രളയത്തിലകപ്പെട്ട പാവങ്ങള്‍ക്ക് വീട് വച്ചു കൊടുക്കാനായി യുഎഇയിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നല്കിയ 20 കോടി രൂപയില്‍ ഒന്പതരക്കോടിയോളം രൂപ പലരായി കമ്മീഷനായി കൊണ്ടുപോയി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കമ്മീഷന് വാങ്ങിയെന്നും കൊടുത്തെന്നും സമ്മതിച്ചത് ഈ കേസിലെ പ്രതിയായ സ്വപ്നാ സുരേഷും പദ്ധതിയില്‍ കരാര്‍ നേടിയ സന്തോഷ് ഈപ്പനുമൊക്കെയാണ്.
ഒരു കോടിയല്ല, നാലേകാല്ക്കോടിയാണ് കമ്മീഷനെന്ന് വെളിപ്പെടുത്തയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസാണ്. ധനമന്ത്രി തോമസ് ഐസക്കും, നിയമമന്ത്രി എ.കെ. ബാലനും അത് ശരിവച്ചതോടെ സര്‍ക്കാരിനു ഇതിന്റെ കമ്മീഷന് കാര്യം അിറയാമായിരുന്നെന്ന് വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഭൂമി നല്കിയതല്ലാതെ മറ്റൊരു ബന്ധവും സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
2019 ജൂലൈയ് 11 ന് റെഡ് ക്രസന്റുമായി ലൈഫ് കമ്മീഷന് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. യുഎഇയിലും തിരുവനന്തപുരത്തുമായി നടന്ന ചര്‍ച്ചകളിലെല്ലാം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. എല്ലാ കാര്യങ്ങളും അിറഞ്ഞിരുന്ന മുഖ്യമന്ത്രി കമ്മീഷന് കാര്യം അിറഞ്ഞില്ലെന്ന് പറയുന്നതെങ്ങനെ? സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും കോഴ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന് വിജിലന്‍സ് കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: