തിരുവന്തപുരം: നേമത്ത് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ ഇട്ടെറിഞ്ഞു പോകുന്ന നേതാവെന്ന് ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കുമ്മനം രാജശേഖരന്റെ ഈ പ്രതികരണം. മുരളീധരനു വോട്ടു കൂടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വോട്ടിന്റെ അനുകൂല ഘടകം എന്താണ്? – കുമ്മനം ചോദിക്കുന്നു.
ജനത്തിന് കാണാവുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ജനത്തെ ഇട്ടെറിഞ്ഞുപോയി. പിന്നീട് വടകര ലോക്‌സഭാ സീറ്റില്‍ മത്സരിച്ചു. അതുകഴിഞ്ഞിപ്പോള്‍ അവിടെയും വിട്ട് നേമത്ത് വന്നിരിക്കുകയാണ്. – കുമ്മനം പറഞ്ഞു.
ജനത്തിനെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധിയുടെ സത്യസന്ധത, ആത്മാര്‍ത്ഥത, വിശ്വാസ്യത എന്നിവ പ്രധാനമാണ്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം അഞ്ചുവര്‍ഷവും അദ്ദേഹം ജനത്തോടൊപ്പം ഉണ്ടാകണം. അതെല്ലാം ഉപേക്ഷിച്ചാണ് കെ.മുരളീധരന്‍ മത്സരിക്കാനായി നേമത്ത് വരുന്നത്. – കുമ്മനം അഭിപ്രായപ്പെട്ടു.
പിന്നിട്ട മൂന്ന് തെരഞ്ഞെടുപ്പിലും നേമത്ത് ബിജെപി ശക്തി തെളിയിച്ചതാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും നേമത്ത് ബിജെപിയുടെ ശക്തി വ്യക്തമായി. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുനിലയില്‍ വലിയ വ്യത്യാസമുണ്ടായെങ്കിലും ബിജെപിയുടെ വോട്ടില്‍ ഒരു ഏറ്റക്കുറച്ചിലും ഉണ്ടായില്ല. അതിനര്‍ത്ഥം പാര്‍ട്ടിക്ക് ഇവിടെ ശക്തമായ അടിത്തറ ഉണ്ടെന്നതാണ്. – കുമ്മനം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനെതിരായ മത്സരത്തില്‍ നേമം നിയമസഭാ മണ്ഡലം ഒന്നാം സ്ഥാനം നല്‍കി അനുഗ്രഹിച്ചു എന്ന ആത്മവിശ്വാസവും കുമ്മനത്തോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: