ന്യൂദല്‍ഹി : ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന 30 മണ്ഡലങ്ങളില്‍ 26 സീറ്റും ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വോട്ടിങ് ശതമാനം ഉയര്‍ന്നത് ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തും, അസമിലും ബംഗാളിലേയും ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷ്ാ.
200 ല്‍ അധികം സീറ്റ് നേടി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമില്‍ 47 ല്‍ 37 ല്‍ അധികം സീറ്റ് ബിജെപി നേടും. അസമില്‍ പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്ന് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു
അതേസമയം കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്നും പിണറായി സര്‍ക്കാരിനേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു.
പശ്ചിമ ബംഗാളില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടി നിയമ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് മമത സര്‍ക്കാരിന്റെ ഈ നടപടിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: