തിരുവനന്തപുരം: ലൗ ജിഹാദ് ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ ഒരുപോലെ ബാധിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഉഡുപ്പി എംപി ശോഭ കരന്ത്ലജെ. എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം സംഘടിപ്പിച്ച മഹിളാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
2011 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് 5673 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതില്‍ 1643 പേര് ക്രൈസ്തവ സമൂഹത്തിലെ പെണ്‍കുട്ടികളാണ്. ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരും ശബരിമലയ്ക്കെതിരായി നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും തെരുവിലിറങ്ങുകയും ചെയ്തത് ബിജെപിയാണ്. സെക്രട്ടറിയേറ്റിലും നിയമസഭകളിലും നമുക്ക് വേണ്ടി ശബ്ദിക്കാന്‍ നമ്മുടെ പ്രതിനിധികള്‍ വരണം.
അയോധ്യക്ഷേത്രത്തിലെ ശിലാന്യാസവും പൗരത്വബില്ലും മുത്തലാഖ് നിയമവും ഇതിന് ഉദാഹരണങ്ങളാണ്. രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാരുകള്‍ വരുന്നു. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളതെന്നും അതിന് വേണ്ടി പ്രയത്നിക്കണമെന്നും അവര്‍ വ്യക്തമാക്കി. ബിജെപി ജില്ലാ കമ്മറ്റിയംഗം മായ പി.എസ്. അധ്യക്ഷത വഹിച്ചു.
അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും ആത്മാഭിമാനത്തോടെ സ്ത്രീകളോട് വോട്ട് അഭ്യര്‍ഥിക്കാനും സാധിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി. രമ മുഖ്യപ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബാമോള്, ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഹരി കാട്ടാക്കട, സുധീഷ് കുന്നുവിള, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകല, ജില്ലാ വൈസ് പ്രസിഡന്റ് രശ്മി സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ശാലിനി, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അജിത വിളപ്പില്‍ശാല, ബ്ലോക്ക് മെമ്പര്‍ മഞ്ജു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രശ്മി ഗോപന്, ശ്രീജ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: