കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.
ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് അഞ്ച് വോട്ടുകള്‍ വരെ ചെയ്യുന്നുണ്ട്. ഇത് ഗുരുതര പ്രശ്നമാണെന്നും ഗുരുതര പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ല. കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: