തിരുവനന്തപുരം: കിഫ്ബിയില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്. കിഫ്ബിയിലെ കരാറുകാരുടെ വിവരങ്ങള്‍ പിടിച്ചെടുത്തു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചത്.
കിഫ്ബിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ ഡി നേരത്തേ തീരുമാനം എടുത്തിരുന്നു. എന്നാല്‍, ഇതു തടയുമെന്നാണ് സിപിഎം വെല്ലുവിളി മുഴക്കിയത്. നിയമപരമായും രാഷ്ട്രീയമായും ഇഡിയെ നേരിടുമെന്നും പാര്‍ട്ടി ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് കിഫ്ബി ഓഫീസില്‍ തന്നെ ആദായ നികുതി വകുപ്പിന്റെ പരിശോധന. പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ എല്ലാം പൊളിയുകയാണ് ഇന്നത്തെ റെയിഡിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: