ഹൈദരാബാദ്: പഠിക്കുമ്പോള്‍ കോളെജില്‍ സുഹൃത്തായ മുസ്ലിമിനെ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടിക്ക് പക്ഷെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചപ്പോള്‍ ക്രൂരമായ പീഢനം.
എസ് വി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ദിവ്യ താഹിറുമായി പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. പക്ഷെ ഇസ്ലാമിലേക്ക് മതം മാറാനുള്ള താഹിറിന്റെ സമ്മര്‍ദ്ദത്തിന് ദിവ്യ വഴങ്ങാതിരുന്നപ്പോള്‍ പിന്നെ ക്രൂരമായ ശാരീരികപീഡനങ്ങള് അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ ഗുണ്ടൂര്‍ അര്‍ബന്‍ എസ്പിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ദിവ്യ.
വിവാഹത്തിന് ശേഷം ആദ്യം താഹിര്‍ ആര്യ സമാജം വഴി ഹിന്ദുവായി മാറിയിരുന്നതായി പറയുന്നു. എന്നാല്‍ ബിജെപിയുടെ നേതാവ് യാമിനി ശര്‍മ്മ പറയുന്നത് വയലിന് ക്ലാസിലേക്ക് പോകുകയായിരുന്നു ദിവ്യയെ മരുന്ന് നല്കിയ ശേഷം, താഹിര്‍ ബലമായി ആര്യസമാജത്തിലേക്ക് കൊണ്ടുപോയി തെളിവിനായി വിവാഹം ചെയ്തുവെന്നാണ്. അതിന് ശേഷം താഹിര്‍ ദിവ്യയുമായി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ വെച്ചാണ് താഹിര്‍ മാറുന്നത്. ദിവ്യയോട് ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബ്ബന്ധിക്കാനും തുടങ്ങി. വിസമ്മതിച്ചപ്പോള്‍ പീഢനം തുടങ്ങി. ഈ പിഢനം തുടരുന്നതിനിടയില്‍ ദിവ്യയുടെ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും താഹിര്‍ മുറിച്ചുമാറ്റുകയും ചെയ്തു.
ഒരു കാഫിര്‍ എന്ന് കണക്കാക്കിയാണ് താഹിര്‍ ദിവ്യയെ പീഢിപ്പിച്ചത്. ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്നും ദിവ്യയെ വിലക്കുകയും ചെയ്തു. ഹരികഥാ വിദഗ്ധരുടെ കുടുംബത്തില്‍പ്പെട്ട അങ്ങേയറ്റം മതാന്തരീക്ഷത്തില്‍ ജീവിക്കുന്ന കുടുംബമായിരുന്നു ദിവ്യയുടേത്. അധികം വൈകാതെ താഹിര്‍ ദിവ്യയെ ബലമായി ബുര്‍ഖ ധരിപ്പിക്കാന്‍ തുടങ്ങി. രണ്ടു തവണ ബലമായി മുരുന്ന് നല്കി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നും ദിവ്യ പരാതിയില്‍ പറയുന്നു.
ഒടുവില്‍ ഒരു മൊബൈല്‍ ഫോണ്‍ എവിടെ നിന്നോ സംഘടിപ്പിച്ച് ദിവ്യ മാതാപിതാക്കള്‍ക്ക് സ്വന്തം ലൊക്കേഷന്‍ അയച്ചുകൊടുത്തു. സ്ഥലത്തെത്തിയ മാതാപിതാക്കളെ ഒരു കൂട്ടം മുസ്ലിമുകളും അവരുടെ കുടുംബക്കാരും കൂടി തടഞ്ഞുവെച്ചു. എന്നാല്‍ ദിവ്യ മാതാപിതാക്കളുടെ കൂടെ പോകണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍, ബലമായി ദിവ്യയുടെ ഒപ്പുവാങ്ങിയശേഷമാണ് വിട്ടയച്ചത്. ദിവ്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ ചാണ്ടിക്കാട്ടുന്നു.
ദിവ്യയെ പിന്തുണയ്ക്കാന്‍ ഒട്ടേറെ ഹിന്ദു സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ താഹിറിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ദിവ്യ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പകരം പരാതി തേച്ചുമാച്ചു കളയാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എസ് ഐ മുഹമ്മദ് ഖാജ പുതിയൊരു പരാതി ദിവ്യയില്‍ നിന്നും എഴുതി വാങ്ങിയതായും പറയുന്നു. വിശദമായ പരാതി ഇദ്ദേഹം വെറും ഒന്നരപേജുള്ള പരാതിയായി വെട്ടിച്ചുരുക്കിയതായും പറയുന്നു.
ഇപ്പോള്‍ ഹിന്ദു ചൈതന്യ വേദിക, ബിജെപി മഹിളാ മോര്‍ച്ച എന്നീ സംഘടനകള്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ നേരിട്ട് എസ്പിയ്ക്ക് പരാതി നല്കാന് പെണ്‍കുട്ടിയെ സഹായിച്ചു. വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: