ബത്തേരി: എന്‍ഡിഎ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി സി.കെ. ജാനു പ്രചരണത്തില്‍ ഏറെ മുന്‍പിലാണ്. ഗോത്രവര്‍ഗ്ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ അവരുടെ തനത് ഭാഷയിലൂടെ വോട്ട് ചോദിക്കുകയാണ് സി.കെ. ജാനു. അവരോട് കുശലങ്ങള്‍ ചോദിച്ചും, തമാശകള്‍ പറഞ്ഞും, പ്രശ്നങ്ങള്‍ മനസ്സിലാക്കിയും ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വേഗത്തില്‍ മുന്നോട്ട് പോവുകയാണ്.
ഗോത്രവര്‍ഗ പ്രമുഖരുടെയും മൂപ്പന്റെയും അനുഗ്രഹം വാങ്ങാനും ജാനു മറന്നില്ല. ജനങ്ങള്‍ക്കിടയില്‍ തന്റെ സ്വന്തം കവിത ആലപിക്കുകയും ചെയ്തു. പന്നിമുണ്ട തച്ചമ്പത് കോളനിയില്‍ തൊഴിലുറപ്പ് സ്ത്രീകളോട് സംസാരിക്കവേ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി യോട് പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ജാനു തന്റെ സ്വന്തം കവിത ചൊല്ലിയത്.
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെയും അവളുടെ കരുത്തിന്റെയും പ്രതീകമായി ജാനു എഴുതിയ കവിത. സ്ത്രീകളുടെ സുരക്ഷയ്ക്കും അവര്‍ക്കുവേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ജാനു പറഞ്ഞു. ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി താന്‍ തന്നെ എഴുതി സമര്‍പ്പിച്ച കവിതയാണ് ജാനു ചൊല്ലിയത്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങശ്ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ അവിടെ നിന്നും പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: