ആലപ്പുഴ: യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനൂപ് ആന്റണിയെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ചു. ആലപ്പുഴ മുല്ലക്കല്‍ വെച്ച് പ്രകടനമായെത്തിയ ഇടതുമുന്നണി ഗുണ്ടകള്‍ കാറില്‍ എത്തിയ അനൂപിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ വിവിധ റോഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സിപിഎം കൗണ്‍സിലറായ ഷാനവാസിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎമ്മുകാര്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അനൂപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വലിയതോതില്‍ ആളുകള്‍ പങ്കെടുക്കുന്നത് എല്‍ഡിഎഫിനേയും യുഡിഎഫിനേയും വിളറിപിടിപ്പിച്ചിരിക്കുകയാണ്. ഇതിനെ ഭാഗാമായാണ് സിപിഎം ഗുണ്ടകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതെന്ന് ബിജെപി ജില്ലാനേതൃത്വം അറിയിച്ചു. അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകളെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: