Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒസിയെയും ആര്‍സിയേയും വെട്ടി; കെസിയാണിപ്പോള്‍ കാര്യക്കാരന്‍; വെട്ടില്‍ വീഴാതെ കെ. സുധാകരന്‍

നേമത്ത് കെ. മുരളീധരനെ ചാവേറാക്കിയതും ധര്‍മ്മടത്ത് കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാക്കിയതും ഇരുവരുടെയും അപ്രമാദിത്തം തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 01:19 pm IST
in Kerala

കൊല്ലം: പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസിനെ അടക്കിഭരിച്ച എ, ഐ ഗ്രൂപ്പുകള്‍ക്ക് കനത്ത തിരിച്ചടി, ഐ ഗ്രൂപ്പിന്റെ ലീഡറായി വളര്‍ന്ന രമേശ് ചെന്നിത്തലയെ വെട്ടി പഴയ ശിഷ്യന്‍ കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്രാപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ വേണുഗോപാല്‍ തീരുമാനിച്ചിടത്താണ് കാര്യങ്ങള്‍ എത്തിയത്. കേരളത്തെ സംബന്ധിച്ചടത്തോളം പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇന്ന് വേണുഗോപാലാണ്.

നേമത്ത് കെ. മുരളീധരനെ ചാവേറാക്കിയതും ധര്‍മ്മടത്ത് കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാക്കിയതും ഇരുവരുടെയും അപ്രമാദിത്തം തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു. ഇരുവരും ദയനീയമായി പരാജയപ്പെട്ടാല്‍ പിണറായി വിജയനെ നേരിട്ട് എതിര്‍ക്കുന്ന ശക്തരെന്ന പ്രതിച്ഛായയും തകര്‍ക്കാനാകും. ഈ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാട്ടിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് മുരളീധരനോടും സുധാകരനോടും മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നിലും വേണുഗോപാലാണെന്നാണ് ആക്ഷേപം.  

ഐ ഗ്രൂപ്പിലെ രണ്ടു പ്രമുഖരെ ഒറ്റയടിക്ക്  തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് സുധാകരന്‍ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവും ഇവര്‍ക്കായി മാത്രം ഒഴിവാക്കിയതിന് പിന്നിലെ ശക്തിയും വേണുഗോപാലാണെന്ന് നേതാക്കള്‍ പറയുന്നു. വേണുഗോപാല്‍ ഒരുക്കിയ കെണിയില്‍ വീഴാന്‍ സുധാകരന്‍ തയാറായില്ല.

ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയായി വേണുഗോപാലിന്റെ അനുയായിയെ നിയോഗിച്ചതിനെതിരെ സുധാകരന്‍ പരസ്യമായി പ്രതികരിച്ചതിന് എ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇനിയിപ്പോള്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ സുധാകരന്‍ പോലും  ഭയപ്പെടുന്നു എന്ന പ്രചാരണമാകും ഉണ്ടാകുക. ഇത് തിരിച്ചറിഞ്ഞാണ് ഡിസിസി നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരിക്കാത്തതെന്ന് സുധാകരന്‍ അവകാശപ്പെടുന്നത്.  

പല ജില്ലകളിലും തന്റെ അനുയായികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ വേണുഗോപാലിന് സാധിച്ചു. അതില്‍ പ്രധാനി ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് തന്നെ. എ ഗ്രൂപ്പിന്റെ സ്ഥിരം മണ്ഡലമായ ഇരിക്കൂറില്‍ അവരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കായംകുളത്ത് അരിത ബാബു, ചേര്‍ത്തലയില്‍ എസ്. ശരത് എന്നിവര്‍ വേണുഗോപാലിന്റെ ഇടപെടലില്‍ സ്ഥാനാര്‍ത്ഥിയായിവരാണ്. എ ഗ്രൂപ്പ് ഷാജി മോഹനനായും മുതിര്‍ന്ന നേതാവ് വയലാര്‍ രവി തന്റെ അനുയായി അജയനായും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എ ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ശരത്തിന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.  

സുമേഷ് അച്യുതന്‍(ചിറ്റൂര്‍), വി. വി. പ്രകാശ്(നിലമ്പൂര്‍), കെ.എസ്. മനോജ്(ആലപ്പുഴ) തുടങ്ങിയവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടന്നുകൂടിയത് വേണുഗോപാലിന്റെ സമ്മര്‍ദത്തിലാണ്. കൊല്ലത്ത് നിശ്ചയിച്ചിരുന്ന എ ഗ്രൂപ്പ് വക്താവ് പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റി ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്ക് സീറ്റുറപ്പിക്കാനും വേണുഗോപാലിന് കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയ കെ.സി. ജോസഫിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടുകയും ചെയ്തു. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി. എം. സുധീരനെ പരാജയപ്പെടുത്തിയ മനോജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പലരും എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.  

എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും  വേണുഗോപാലുമായി കൈകോര്‍ത്തു. ഇതോടെ ഇതര ഗ്രൂപ്പുകളില്‍ നിന്ന് വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് അണികളുടെയും നേതാക്കളുടെയും ഒഴുക്കാണ്. പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി എന്ന നിലയിലെ പരമാധികാരവും, രാഹുലുമായുള്ള അടുത്ത ബന്ധവും വേണുഗോപാലിന് തുണയാകുന്നു.

കാസര്‍കോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട വേണുഗോപാലിനെ കണ്ണൂരില്‍ നിന്ന് ആലപ്പഴയിലെത്തിച്ച് തുടര്‍ച്ചയായി ജനപ്രതിനിധിയാക്കിയത് ഐ ഗ്രൂപ്പിന്റെ തണലിലാണ്. ഇതിന് സഹായകമായി നിന്നത് രമേശ് ചെന്നിത്തലയുമായിരുന്നു. ഇപ്പോള്‍ ചെന്നിത്തലയെ ഒതുക്കിയാണ് വേണുഗോപാലിന്റെ കുതിപ്പ്. ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെന്നിത്തല നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ സ്വന്തം ഗ്രൂപ്പുകാരനെ വേണുഗോപാല്‍ മത്സര രംഗത്തിറക്കിയെങ്കിലും പരാജയപ്പെട്ടു.

Tags: കെ.സി. വേണുഗോപാല്‍കെപിസിസിഉമ്മന്‍ചാണ്ടിരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

Kerala

രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതുവരെ വാങ്ങിയത് 96 കോടി; കരിമണല്‍ കമ്പനി വിവാദം ഒതുക്കാന്‍ ഇടത്-വലത് നീക്കം

Kerala

വീണ വിജയനെപ്പോലെ ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയതായി സമ്മതിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിക്ക് വേണ്ടിയെന്ന് വിശദീകരണം

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.