മുംബൈ: 16 വര്‍ഷമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്ത സച്ചിന് വാസെയെ തിരികെ പൊലീസ് സര്‍വ്വീസില്‍ എടുത്തത് ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരാണെന്ന് മുന്മുഖ്യമന്ത്രിയുടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസ്. സച്ചിന് വാസെ ക്രൈംബ്രാഞ്ച് ഇന്റ്ലിജന്‍സ് യൂണിറ്റില്‍ തിരിച്ചെത്തിയ ശേഷമാണ് ഉന്നതന്മാരുള്പപെട്ട പല കേസുകളും ക്രൈംബ്രാഞ്ചിന് പോകുന്ന പതിവായെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും സച്ചിന് വാസെയെ പൊലീസില്‍ തിരിച്ചെടുക്കാന്‍ ശിവസേന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷെ വഴങ്ങിയില്ല.’ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2004ല്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്ത സച്ചിന് വാസെയെ വീണ്ടും ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രസര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തതെന്തിനാണെന്നും ഫഡ്നാവിസ് ചോദിച്ചു. പ്രതി കസ്റ്റഡിയില്‍ മരിച്ച കുറ്റം നിലനില്ക്കുമ്പോള് 2007ല്‍ വിആര്‍എസ് എടുത്ത വ്യക്തിയാണ് സച്ചിന് വാസെയെന്നും ഫഡ്നാവിസ് പറഞ്ഞു.
മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച എസ് യുവി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സച്ചിന് വാസെയാണെന്ന് ഇപ്പോള്‍ എന്‍ ഐഎ കണ്ടെത്തിയിരിക്കുകയാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച എസ് യുവിയുടെ ഉടമയായ മന്‍സുഖ് ഹിരന്റെ മരണത്തിന് പിന്നിലും സച്ചിന് വാസെ ഉണ്ടെന്ന് എന്‍ ഐഎ പറയുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നില്‍ സച്ചിന് വാസെ ആണെന്ന് കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ ഭാര്യ ആരോപിച്ചതിന് പിന്നാലെയാണ് എന്‍ ഐഎ മുംബൈ പൊലീസിന്റെ കയ്യില്‍ നിന്നും കേസ് ഏറ്റെടുത്തത്. മാര്‍ച്ച് 25 വരെ സച്ചിന് വാസെയെ കോടതി എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഏറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ശേഷമാണ് കുറ്റാരോപിതനായ സച്ചിന് വാസെയെ ക്രൈംബ്രാഞ്ച് സേവനത്തില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തയ്യാറായത്. മാത്രമല്ല, ആന്റിലിയ ബോംബ് കേസില്‍ സച്ചിന് വാസെ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ കൂടി ഉള്ളതിനാല്‍ പൊലീസിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുംബൈ പൊലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: