Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂരില്‍ ഉടക്കി ദളിത് കോണ്‍ഗ്രസ്

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലങ്കില്‍ കൂട്ടത്തോടെ രാജിവയ്‌ക്കുമെന്നും അറിയിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 18, 2021, 03:18 pm IST
inKollam

ശാസ്താംകോട്ട: കുന്നത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിനുവേണ്ടി പ്രചാരണം നടത്തേണ്ടെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗത്തില്‍ തീരുമാനം. ദളിത് വിഭാഗത്തില്‍പ്പെട ഒരുകൂട്ടം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലങ്കില്‍ കൂട്ടത്തോടെ രാജിവയ്‌ക്കുമെന്നും അറിയിച്ചു. കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം മാടമ്പികളുടെ കൈകളിലാണെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ അക്കമിട്ട് നിരത്തി. ദളിത് വിഭാഗത്തോട് നേതൃത്വം കാട്ടുന്ന അവഗണനയാണ് ഇത്തരം പരസ്യമായ പ്രതിഷേധത്തിനും തീരുമാനങ്ങള്‍ക്കും പിന്നില്‍.

ദളിതരോടുള്ള അവഗണന കുന്നത്തൂരില്‍ തുടര്‍ക്കഥയാണെന്ന് അവര്‍ പറയുന്നു. മുന്‍പ് എം.എം. ഹസന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കുന്നത്തൂരില്‍ ദളിതരോട് കാട്ടുന്ന അവഗണനയുടെ നേര്‍ക്കാഴ്ച അക്കമിട്ട് നിരത്തിയ പരാതി അദ്ദേഹത്തിന് നല്‍കിയതാണ്. കുന്നത്തൂരെ കെപിസിസി ഭാരവാഹികളായിരുന്ന അന്തരിച്ച കുന്നത്തൂര്‍ ബാലന്‍, മുന്‍ എംഎല്‍എ ടി.നാണു മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് പരാതി നല്‍കിയിരുന്നത്. പരാതി പിന്നീട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ ഈ പരാതി മാസങ്ങളോളം ഡിസിസി ഓഫീസിലെ ഫയലില്‍ കാലങ്ങളോളം വെളിച്ചം കാണാതിരുന്നു. അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ കുന്നത്തൂരിലെ ദളിത് നേതാക്കള്‍ ഡിസിസി പ്രസിഡന്റിനെ പല തവണ സമീപിച്ചു. ഒടുവില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരാതി കേള്‍ക്കാന്‍ കുന്നത്തൂരിലെത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. കുന്നത്തൂരിലെത്തിയ ബിന്ദുകൃഷ്ണക്ക് മുന്നില്‍ ദളിത് നേതാക്കള്‍ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.  

കുന്നത്തൂരിലെ 16 മണ്ഡലം കമ്മിറ്റിയിലും രണ്ട് ബ്ലോക്ക് കമ്മിറ്റിയിലും അടക്കം 162 ബൂത്ത് കമ്മിറ്റികളില്‍ ഒരിടത്ത് പോലും പ്രസിഡന്റ്, കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തില്‍ പെട്ടവരില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. പരാതി കേട്ട ഡിസിസി പ്രസിഡന്റ് ചുമതലയ്‌ക്ക് അര്‍ഹതയുള്ള ദളിത് നേതാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് 36 പേരുടെ ലിസ്റ്റ് ഡിസിസി പ്രസിഡന്റിന് കൈമാറി.  

ദളിത് നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ ചുമതല പ്രഖ്യാപിക്കുന്നതും കാത്തിരുന്നവരെ നിരാശരാക്കി അസംബ്ലി തെരഞ്ഞെടുപ്പായിട്ടും പ്രഖ്യാപനം വന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാകാം പുനസംഘടനയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ദളിതരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കേണ്ട എന്ന തീരുമാനം ദളിത് വിഭാഗത്തില്‍പ്പെട്ട കുന്നത്തൂരെ നല്ലൊരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. സംവരണ മണ്ഡലമായ കുന്നത്തൂരെ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്ന പ്രധാന ആവശ്യം അന്ന് തന്നെ ഡിസിസി പ്രസിഡന്റ് തള്ളിയിരുന്നു.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Kunnathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.