തിരുവനന്തപുരം: കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ടുകുത്തേണ്ടിവരും. കഴക്കൂട്ടത്ത് എന്‍ഡിഎ നിശ്ചയമായും ജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ എല്‍പ്പിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കൊപ്പം തന്നെ പ്രതിസ്ഥാനത്ത് വിശ്വാസി സമൂഹം കണക്കാക്കുന്ന വ്യക്തിയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആചാര ലംഘനത്തിനെതിരെ പമ്പയിലെത്തി സമരം നടത്തിയ ശോഭാ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായത് എന്‍ഡിഎയെ വിജയത്തിലെത്തിക്കുമെന്നാണ് മുന്നണിയും പാര്‍ട്ടിയും വിലയിരുത്തുന്നത്.
















