കൊല്ലം: ബിവറേജസ് ഔട്ട്ലെറ്റുകളില് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും കള്ളനോട്ടും പിടിച്ചെടുത്തു. കരുനാഗപ്പള്ളി, എഴുകോണ്‍ എന്നീ ഔട്ട് ലെറ്റുകളിലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടന്നത്.
കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് ജീവനക്കാര്‍ മദ്യത്തിന് അമിതവില ഈടാക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളിയില്‍ വിറ്റുവരവിനെക്കാള്‍ അധികമായി 2010 രൂപ കണ്ടെടുത്തു. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായ മറുപടി നല്കാന് സാധിച്ചില്ല. കൂടാതെ ജോലിസമയത്ത് ജീവനക്കാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പതിനഞ്ചിലേറെ തവണ പുറത്ത് പോകുന്നതായും കണ്ടെത്തി. പരിശോധന നടത്തുന്നതിനിടെ മദ്യം വാങ്ങാനെത്തിയ വടക്കുംതല മഞ്ചാടി മുക്ക് സ്വദേശിയില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. എഴുകോണ്‍ ഔട്ട്ലെറ്റില് നടത്തിയ പരിശോധനയില്‍ വരവിനൊത്ത് കാണേണ്ട തുകയേക്കാള്‍ 2690 രൂപ കുറവ് ഉള്ളതായി കാണപ്പെട്ടു.
ബിവറേജസ് ഔട്ട്ലെറ്റുകളില് മദ്യത്തിന്റെ സ്റ്റോക്ക് ഇറക്കുന്ന സമയം എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധനാ സ്ഥലങ്ങളില്‍ അത്തരത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായില്ലെന്നും കൃത്യനിര്‍വഹണ തടസം ഉണ്ടായതായും പരിശോധനാ സംഘം കണ്ടെത്തി. രജിസ്റ്ററുകള്‍ കൃത്യമല്ലാത്തതിന് എതിരെയും നടപടി സ്വീകരിച്ചു. തെളിച്ചമില്ലാത്ത പ്രിന്ററുകള്‍ ഉപയോഗിച്ച് മദ്യത്തിന്റെ വില കാണാന്‍ കഴിയാത്ത രീതിയില്‍ ബില്ലുകള്‍ നല്കി അധിക തുക വാങ്ങുന്നതായി നിരവധി പരാതികളാണ് ലഭിച്ചത്. വിജിലന്‍സ് ദക്ഷിണമേഖല പോലീസ് സൂപ്രണ്ട് ആര്. ജയശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ് വി.പി, ജോഷി, കൊട്ടാരക്കര സെയില്‍സ് ടാക്സ് ഓഫീസര്‍ വിജയകുമാര്‍, കരുനാഗപ്പള്ളി സബ്ബ് രജിസ്ട്രാര്‍ ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: