ന്യൂദല്‍ഹി: ബിജെപി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എം പി രാംസ്വരൂപ് ശര്‍മ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ശര്‍മ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംസ്വരൂപ് ശര്‍മ്മ. 2014ലെ 16ആം ലോക്സഭയിലും 2019ലെ 17ആം ലോക്സഭയിലും അദ്ദേഹം അംഗമായിരുന്നു.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: