ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ 32.31 ലക്ഷം ആളുകള്‍ക്ക് സ്ഥിരതാമസ(ഡൊമിസൈല്‍) സര്‍ട്ടിഫിക്കറ്റ് നല്കി. അതേസമയം 2.15 ലക്ഷം പേരുടെ അപേക്ഷകള്‍ തള്ളിയെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി പാര്‍ലമെന്റില്‍ അറിയിച്ചു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നല്കിയ വിവരമനുസരിച്ച് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 വരെ 35,44,938 അപേക്ഷകളാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിനായി ലഭിച്ചതെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ഇതില്‍ 32,31,353 അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 2,15,438 അപേക്ഷകളാണ് തള്ളിയതെന്ന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള 2020-ലെ ജമ്മു കാശ്മീര്‍(നടപടിക്രമങ്ങള്‍) ചട്ടമനുസരിച്ചു ചില രേഖകള്‍ അപേക്ഷയ്ക്കൊപ്പം ആവശ്യമാണ്. ഇത്തരം രേഖകളില്ലാത്ത അപേക്ഷകളാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: