ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മുതിര്‍ന്ന ജയ്ഷ് കമാന്‍ഡര്‍ സജദ് അഫ്ഘാനിയെ തിങ്കളാഴ്ച സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ആരംഭിച്ച വെടിവയ്പ് 24 മണിക്കൂറിനുശേഷം തിങ്കളാഴ്ച രാവിലെ വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന റാവല്പോറയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും വെടിവയ്പുണ്ടായത്. ജയ്ഷ് ഭീകരന് ഇവിടെ കുടുങ്ങിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേനയുടെ നടപടി.
മൂന്നാംദിവസമാണ് വെടിവയ്പ് നടക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ കുടുങ്ങിയ ഭീകരരില്‍ ഷോപ്പിയാന്‍ ജില്ലയുടെ മുതിര്‍ന്ന ജയ്ഷ് കമാന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രാദേശിക ലഷ്കര്‍ ഭീകരനായ ജഹാംഗിര്‍ അഹമ്മദ് ഞായറാഴ്ച ഇവിടെ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്ച പൊലീസും സൈന്യവും ചേര്‍ന്ന് വളഞ്ഞ് ഷോപ്പിയാനില്‍ തിരച്ചില്‍ നടത്തി. ശനിയാഴ്ച വൈകിട്ട് സ്ഥലത്തെത്തിയ സുരക്ഷാ സേനകള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചു. ഒരു ഭീകരന്റെ മൃതദേഹം ഞായറാഴ്ച പൊലീസ് ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. നാലു വീടുകള്‍ക്കും ഏറ്റുമുട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: