ആലപ്പുഴ: ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇതോടെ ബിഡിജെഎസ് മത്സരിക്കുന്ന 25 ല്‍ 18 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.
വാമനപുരം: തഴവ സഹദേവന്‍
ഏറ്റുമാനൂര്‍: ഭരത് കൈപ്പറേത്ത്
ഇരവിപുരം: രഞ്ജിത് രവീന്ദ്രന്‍
ഇടുക്കി: സംഗീത വിശ്വനാഥന്‍
ഉടുമ്പന്‍ചോല: സന്തോഷ് മാധവന്‍
തവനൂര്‍: രമേശ് കോട്ടായിപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ഭരത് കൈപ്പറേത്ത്. 25 വയസുള്ള ഭാരത് ആര്‍ക്കിടെക്ച്ചര്‍ (ടൗണ്‍ പ്ലാനിംഗ്) വിദ്യാര്‍ത്ഥിയാണ്.
പിതാവ് ജെ.ഡി.യു സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ ഡോ: ബിജു കൈപ്പാറേടന്‍. മാതാവ് നഴ്‌സിംഗ് കോളേജ് അസി. പ്രൊഫസര്‍. സിസിലി തായ്‌ക്കോണ്ടമുന്‍ സ്റ്റേറ്റ് ചാമ്പ്യനും കരാട്ടെ മുന്‍ നാഷണല്‍ ചാമ്പ്യനുമാണ് ഭാരത്.
രണ്ടാംഘട്ട പട്ടികയില്‍ സ്ഥാനാര്‍ത്ഥികളായി പൂഞ്ഞാറില്‍ എം ആര്‍ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു , കളമശ്ശേരിയില്‍ പി എസ് ജയരാജന്‍ പറവൂരില്‍ എബി ജയപ്രകാശ് ചാലക്കുടിയില്‍ ഉണ്ണികൃഷ്ണന്‍ ചാലക്കുടി, നെന്മാറയില്‍ അനുരാഗ് എഎന്‍ എന്നിവരെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക