കൊല്ലം: കൊല്ലം പുതിയകാവ് ഭഗവതീ ക്ഷേത്രത്തിലെ വാര്‍ഷിക പൊങ്കാല നാളെ രാവിലെ 10ന് നടക്കും. ക്ഷേത്രം വക ഭണ്ഡാര അടുപ്പിലാണ് പൊങ്കാലയും മഞ്ഞനീരാട്ടും നടക്കുന്നത്. പൊതുനിരത്തില്‍ പൊങ്കാല ഉണ്ടാകില്ല. ഭക്തജനങ്ങള്‍ക്ക് സ്വന്തം ഭവനങ്ങളില്‍ ഈ സമയത്ത് പൊങ്കാല സമര്‍പ്പണം നടത്താനാകും.
പൊങ്കാലയില്‍ തളിക്കാനുള്ള തീര്‍ത്ഥം രാവിലെ 5.30 മുതല്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കും. മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ശ്രീകോവിലില്‍ നിന്ന് ദീപം കൊളുത്തി ഭണ്ഡാര അടുപ്പിലേക്ക് പകരും. പൊങ്കാല പാകമാകുമ്പോള്‍ വ്രതധാരികളായ ഭക്തന്മാര് മഞ്ഞനീരാട്ടും പൊങ്കാല സമര്‍പ്പണവും നടത്തും.
വൈകിട്ട് കൊച്ചുപിലാമൂട് മുനീശ്വരസ്വാമി ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ എഴുന്നള്ളത്ത് ഉണ്ടാകും. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും. ഭക്തര്‍ക്ക് നിയന്ത്രണവിധേയമായി ദര്‍ശനം അനുവദിക്കും. ക്ഷേത്രത്തില്‍ 12 ദിവസം നീളുന്ന വിശേഷാല്‍ പൂജകളും നവകം, പഞ്ചകം, തുടങ്ങിയ അഭിഷേകവും പ്രസാദവിതരണവും നടത്തുന്നത് കേരളാ റെയില്‍വേ പോലീസ്, റെയില്‍വേ സംരക്ഷണ സേന, ഈസ്റ്റ് പോലീസ് സ്റ്റേഷന് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ആട്ടോറിക്ഷാ ജീവനക്കാരുടെയും വകയായിട്ടാണ്. രാത്രി 7.30 മുതല്‍ അമ്പലപ്പുഴ സന്ദര്ശന് കഥകളി വിദ്യാലയത്തിന്റെ ‘കര്‍ണ്ണശപഥം’ കഥകളി നടക്കും. രാത്രി 12ന് കരുതി തര്‍പ്പണം നടക്കും. തുടര്‍ന്ന് രണ്ട് ദിവസം നട തുറക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: