Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്‍പേ ശിവം…

കേരളത്തിലെ ഏറ്റവും വലിയ ശിവരൂപമാണ് തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തോടു ചേര്‍ന്ന് അറബിക്കടലോരത്തുള്ള ഗംഗാധരേശ്വര ശില്‍പ്പം. 58 അടി ഉയരത്തില്‍ അടുത്തയിടെ പണിപൂര്‍ത്തിയായ ശില്‍പ്പം ഭക്തരെയും വിനോദസഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
inSamskriti

തിരുജടയില്‍ ഗംഗ. നാലുകൈകളിലൊന്നില്‍ ഡമരു, മറ്റൊന്നില്‍ ത്രിശൂലം, ഒരുകൈ തുടയില്‍. മറ്റൊന്ന് ജടയിലും. ഭാവം, ശാന്തം ഗംഭീരം. ആഴിമല ശിവക്ഷേത്രത്തിനരികെ അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ 58 അടി പൊക്കത്തില്‍ പണിത ശിവരൂപ ശില്‍പത്തിന്റെ, ചാരുത കാണാന്‍ ഇപ്പോഴും ഭക്തജനപ്രവാഹമാണ്. ഭൂമിയെ ഊര്‍വരമാക്കാന്‍ ഗംഗയെ മണ്ണിലേക്കൊഴുക്കിയ മഹാദേവന്‍ ഗംഗാധരേശ്വര സങ്കല്‍പ്പത്തിലാണ് ആഴിമലയില്‍ ഉപസ്ഥിതനാവുന്നത്. ആത്മീയാമ്പേഷികളെയും സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പ്രകൃതിപുരുഷ സമന്വയം. ഇത്തവണ ആഴിമലയിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് മികവേറ്റുന്നതും ഗംഗാധരേശ്വരന്‍.  

സ്വപ്‌നം, സാക്ഷാത്കാരം

തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്തിനടുത്തുള്ള പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ ചിരകാല സ്വപ്‌നമായിരുന്നു മഹാദേവന്റെ അതികായ ശില്‍പ്പം. സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ എടുത്തത് ആറുവര്‍ഷം. ക്ഷേത്ര മേല്‍ശാന്തി ജ്യോതിഷിന്റെ ആശയമായിരുന്നു അത്. ശില്‍പകലാ ബിരുദധാരിയും പ്രദേശവാസിയുമായ പി.എസ്. ദേവദത്തനെന്ന 28കാരനാണ് ശില്‍പി. കോണ്‍ക്രീറ്റില്‍ പണിത ശില്‍പ്പത്തിനു താഴെയായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാനമണ്ഡപവുമുണ്ട്. ഗുഹാരൂപത്തിലൊരുക്കിയ കവാടം കടന്ന് 27 പടികളിറങ്ങി വേണം മണ്ഡപത്തിലെത്താന്‍. അര്‍ധനാരീശ്വരന്‍, നടരാജന്റെ ഒമ്പതു നാട്യഭാവങ്ങള്‍, ക്ഷേത്രഐതിഹ്യം ഇവയെല്ലാം അലങ്കാരമായി നിറയുകയാണ് ധ്യാനമണ്ഡപച്ചുവരുകളില്‍.  

ക്ഷേത്രോല്‍പത്തി

ആഴിയും കുന്നും സംഗമിക്കുന്നയിടമായ ആഴിമലയുടെ ക്ഷേത്രോല്‍പത്തിയ്‌ക്ക് മഹാഭാരതവുമായി ബന്ധമുണ്ട്. അജ്ഞാതവാസത്തിനിടെ പാണ്ഡവര്‍ ഇതുവഴിയെത്തി ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ച കഥ ഐതിഹ്യ പ്രസിദ്ധമാണ്. ഉപ്പുജലം മാത്രമുള്ള പ്രദേശത്ത്  പ്രതിഷ്ഠയ്‌ക്കു ശേഷം അഭിഷേകത്തിനായി ശുദ്ധജലം കിട്ടിയില്ല. തുടര്‍ന്ന് ഭീമന്‍ കൈമുട്ടുകൊണ്ട് പാറയിലിടിച്ച് നീരുറവയുണ്ടാക്കിയെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിനു സമീപത്തുള്ള കിണ്ണിക്കുഴി ഇതാണെന്നാണ് വിശ്വാസം. പാണ്ഡവതീര്‍ഥമെന്നും ഇത് അറിയപ്പെടുന്നു. ആഴിമലയിലെ ശിവസാന്നിധ്യം തിരിച്ചറിഞ്ഞ് ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് ശ്രീനാരായണ ഗുരുദേവനത്രേ. അരുവിപ്പുറത്തെ പ്രതിഷ്ഠയ്‌ക്കു ശേഷം ഗുരുദേവന്‍ ആഴിമലയിലെത്തിയ വേളയിലായിരുന്നു ഇത്.    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.