ലഖ്നോ: അറസ്റ്റിലായ രോഹിംഗ്യ ഷഹീദിന്റെ ബാങ്ക് വിശദാംശങ്ങള്‍ തേടി ആന്റി ടെററിസ്ററ് സ്ക്വാഡ്.ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന മ്യാന്മറില് നിന്നുള്ള മൂന്ന് രോഹിംഗ്യകളില്‍ ഒരാളാണ് ഷഹീദ്. അനധികൃത രേഖകളുമായി താമസിക്കുകയായിരുന്ന ഇവരെ ഉന്നാവോ, അലിഗഡ്, നോയിഡ എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. ഒരു മാസത്തോളം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് ഇവരെ മൂന്നുപേരെയും പിടികൂടിയത്. ഇവരുടെ രഹസ്യപദ്ധതി എന്താണെന്ന് ഇനിയും പുറത്തുവന്നിട്ടില്ല.
ഉന്നാവോയിലെ അറവുശാലയില്‍ നിന്നാണ് രോഹിംഗ്യ ഷഹീദിനെ പിടികൂടിയത്. നിരവധി ബാങ്കുകളുടെ പാസ്ബുക്കുകളും ആന്റി ടെററിസ്ററ് സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. രോംഹിഗ്യ ഷഹീദ് താമസിച്ച വാടക വീടുകളില്‍ നിന്നാണ് ഇവ കണ്ടെത്തയത്. ചിലതെല്ലാം അലിഗറിലാണ്.
ബന്താറിലെ അറവുശാലയില്‍ നിന്നാണ് മ്യാന്മര് സ്വദേശിയായ രോഹിംഗ്യ ഷഹീദിനെ പിടികൂടിയത്. റിമാന്റ് നാളുകളിലെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ ആന്റിടെററിസ്ററ് സ്ക്വാഡ് തിരിച്ചറിഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വീണ്ടും ആന്റി ടെററിസ്ററ് സ്ക്വാഡ് എത്തും.
രോഹിംഗ്യ ഷഹീദില്‍ നിന്നും അഞ്ച് ലക്ഷം രൂപയും, എട്ട് പാസ്പോര്‍ട്ടുകളും നിരവധി ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലോക്കല്‍ സിം കാര്‍ഡും സതീഷ് സംഘടിപ്പിച്ചിട്ടുണ്ട്. ഉന്നാവോയില്‍ തന്നെ ഷഹീദിന് ഒരു ബാങ്ക് അക്കൗണ്ടുണ്ടായിരിക്കണമെന്നാണ് ആന്റി ടെററിസ്ററ് സ്ക്വാഡ് നിഗമനം. ഷഹീദിന്റെ അനുചരന്മാരായ ഒട്ടേറെ രോഹിംഗ്യകള്‍ നഗരത്തില്‍ തന്നെയുണ്ട്. ഇവരെക്കൂടി വൈകാതെ ആന്റി ടെററിസ്ററ് സ്ക്വാഡ് പിടികൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: