തിരുവനന്തപുരം: ഇത് കേരളമെന്ന് പറയുന്നതിന് പകരം ഭാരതമാണെന്ന് പറയാന്‍ സാധിക്കുന്ന സമൂഹമായി വളരണമെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹൈന്ദവീയം ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹം തിരിച്ചുവരവിന്റെ പാതയിലാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്ന പരമ്പരാഗത സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവീയം ഫൗണ്ടേഷന് പ്രസിഡന്റ് ഡോ.കെ. ബാലചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഒരു സ്ഥലത്തെ ആചാരങ്ങളും നിയമവും പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം അവിടെ പോയാല്‍ മതി എന്ന് തീരുമാനിക്കണമെന്നും അല്ലാത്തവര്‍ അവിടെ പോകരുതെന്നും അവിട്ടം തിരുന്നാള്‍ ആദിത്യ വര്‍മ്മ പറഞ്ഞു. ഹൈന്ദവ സമൂഹത്തിന് ഇനി വേണ്ടത് എന്തു ചെയ്തുവെന്ന് ചോദിക്കുന്നതിന് പകരം എന്തു ചെയ്യാമെന്ന് പറയുന്ന കൂട്ടായ്മകളാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദ, സ്വാമി സത്സ്വരൂപാനന്ദ എന്നിവരെ താമ്പൂലം നല്കി ആചാര്യവന്ദനം നടത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍, കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ജനം ടീവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, തത്വമയി വെബ് ചാനല്‍ എംഡി രാജേഷ് പിള്ള, മോചിത, ശ്രീജ പ്രസാദ്, തുഷാര അജിത്, തിരൂര്‍ ദിനേശ്, പ്രിയ വേണുഗോപാല്‍ എന്നിവരെ ആദരിച്ചു. മാനവസേവാ സമര്‍പ്പണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം, സ്കൂള്‍കിറ്റ്, വില്‍ചെയര്‍ വിതരണം എന്നിവ നടന്നു. മഹാദേവ അയ്യര്‍, വി. വിജയകുമാര്‍, പ്രിയ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: