തിരുവന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് പ്രചാരണവാചകം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന വേദിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കിയത്. പുതിയകേരളത്തിനായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കെ.സുരേന്ദ്രന് വിജയയാത്ര നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത സമാപന സമ്മേളനം കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമായി.
വിജയയാത്ര ഫെബ്രുവരി 21ന് കാസര്‍കോട്ടു നിന്നാണ് ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത യാത്ര 1960 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെത്തിയത്. 62 മഹാസമ്മേളനങ്ങള്‍ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടന്നു. ഓരോ സമ്മളനത്തിലും തടിച്ചുകൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് പത്തു ലക്ഷത്തോളം പേര് വിവിധജില്ലകളിലായി വിജയയാത്രയുടെ മഹാസമ്മേളനങ്ങളിലാകെ എത്തി. കൂടാതെ സഞ്ചാരവഴിയില്‍ പലയിടങ്ങളിലായി ആയിരക്കണക്കിനുപേര്‍ യാത്രയുടെ ഭാഗമായി. യാത്ര കടന്നുപോയ ഇടങ്ങളെല്ലാം ഉത്സവാന്തരീക്ഷത്തിലായി. വിജയയാത്രാ നായകനെ സ്വീകരിക്കാനെത്തിയവരില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ് ഏറെയുണ്ടായിരുന്നത്.
തിരുവനന്തപുരത്തെത്തിയ വിജയയാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. ആള്‍സെയ്ന്റ്സ് കോളേജ് ജംഗ്ഷനില്‍ നിന്നാണ് വിജയയാത്രയെ ശംഖുംമുഖത്തേക്ക് വരവേറ്റത്. ബിജെപി തിരുവനന്തപുരം ജില്ലാഅധ്യക്ഷന്‍ വി.വി. രാജേഷിന്റെയും മറ്റ് ജില്ലാ നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. വാദ്യഘോഷങ്ങളും നാടന്‍ കലാരൂപങ്ങളും മുത്തുക്കുടകളും താലപ്പൊലിയേന്തിയ സ്ത്രീകളും വിജയയാത്രയുടെ വരവേല്‍പ്പിനെ ഉത്സവാന്തരീക്ഷത്തിലാക്കി. വിജയയാത്രാ നായകന് കെ. സുരേന്ദ്രന് ശംഖുംമുഖത്തെ വേദിയേല്ക്കെത്തിയപ്പോള് അലയടിച്ചെത്തിയ പുരുഷാരം ആര്‍പ്പുവിളിച്ചു. 15 ദിവസം നീണ്ട മഹായാത്രയുടെ സമാപനം കുറിച്ചുള്ള മഹാസമ്മേളനത്തിന് അതോടെ തുടക്കമായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിജയയാത്രാ കണ്‍വീനറുമായ എം.ടിരമേശ് ആമുഖഭാഷണം നടത്തി. ബിജെപി ജീല്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് സ്വാഗതം പറഞ്ഞു. സമ്മേളനം ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. മെട്രോമാന് ഇ.ശ്രീധരനെ അമിത്ഷാ വേദിയില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: