Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കാണാപ്പുറങ്ങളുടെ നക്ഷത്രം…. മൂലം നാളുകാരെക്കുറിച്ച്

ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കോ ചിലപ്പോള്‍ വീട്ടുകാര്‍ക്കോ പോലും അവരുടെ മുഴു വ്യക്തിത്വം തെളിഞ്ഞു കിട്ടുകയില്ല. തന്നെയാരും ശരിക്കും മനസ്സിലാക്കുന്നില്ലല്ലോ എന്ന ഖേദം മൂലം നാളുകാര്‍ക്കുമുണ്ടായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 10:15 am IST
inAstrology

ഒരു നേര്‍വരയുടെ ലാളിത്യമല്ല മൂലം നാളിനുള്ളത്. ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞുകിടപ്പാണ്. ആ നക്ഷത്രത്തിന്റെ രഹസ്യങ്ങള്‍ ഇതുപോലൊരു ചെറുകുറിപ്പിലൊന്നും ഒതുങ്ങുകയുമില്ല.    

നക്ഷത്രദേവത നിരൃതിയാണ്. രാക്ഷസന്മാരുടെ ദൈവമെന്നാണ്  പുരാണങ്ങളിലെ വിവരണം. അസുരനാണോ ദേവനാണോ നിരൃതി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അഷ്ടദിക്പാലകന്മാരില്‍ ഒരാളാണ്. കന്നിമൂല എന്നുവിളിക്കപ്പെടുന്ന തെക്കുപടിഞ്ഞാറ് ദിക്കിന്റെ നാഥനാണ്.  ‘ഋതം’ എന്നാല്‍ സത്യം എന്നര്‍ത്ഥം. സത്യമല്ലാത്തത് എന്തോ അതാണ് നിരൃതി. ആ വാക്കിന്റെ സാരമതാണ്. ഈ അസുരദേവനെ അധികമൊന്നും പുരാണങ്ങളില്‍ വര്‍ണിച്ചിട്ടില്ല. 

ചിലരുടെ പക്ഷത്തില്‍ പാലാഴി കടഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ട ജ്യേഷ്ഠയാണ് നിരൃതി. അധര്‍മന്‍ എന്നറിയപ്പെടുന്ന ദേവന്റെ ഭാര്യയാണ് നിരൃതിയെന്നും പറയപ്പെടുന്നുണ്ട്. ഇങ്ങനെ സ്വന്തം നക്ഷത്രദേവന്റെ അസ്മിത തന്നെ അവ്യക്തമാകയാല്‍ അതിന്റെ പ്രതിഫലനം മൂലം നാളുകാരിലും ഉണ്ടാവും. അവരെ സംബന്ധിച്ച പലകാര്യങ്ങളും എന്നും ഇതുപോലെ ആശയപരമായ അവ്യക്തതയുള്ളവയായിരിക്കും. 

ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കോ ചിലപ്പോള്‍ വീട്ടുകാര്‍ക്കോ പോലും അവരുടെ മുഴു വ്യക്തിത്വം തെളിഞ്ഞു കിട്ടുകയില്ല. തന്നെയാരും ശരിക്കും മനസ്സിലാക്കുന്നില്ലല്ലോ എന്ന ഖേദം മൂലം നാളുകാര്‍ക്കുമുണ്ടായിരിക്കും.   ചുരുക്കത്തില്‍ കാണാപ്പുറങ്ങള്‍ വളരെയുള്ള നക്ഷത്രമാണ്. അതാണ് അവരുടെ ജനിതക രഹസ്യം. ജ്യോതിഷവിദ്യയുടെ ശില്പികള്‍ പൊതുവേ മനുഷ്യപക്ഷപാതികളാണ്.

നന്മതിന്മകളുടെ അനുപാതരമ്യത അവര്‍ കാത്തുസൂക്ഷിക്കും. നക്ഷത്ര ദേവതയുടെ കാര്യത്തില്‍ വന്നുപോയ ചില വീഴ്ചകള്‍/ ചില പരിമിതികള്‍ (അങ്ങനെ കരുതുന്നത് ശരിയാണോ എന്നറിയില്ല) മറ്റുതരത്തില്‍ നികത്തപ്പെടുന്നുണ്ട്. മൂലം നക്ഷത്രം ഉള്‍പ്പെടുന്നത് ദേവഗുരുവായ വ്യാഴത്തിന്റ മൂലത്രികോണരാശിയായ ധനുവിലാണ്. 

മേടം തൊട്ടെണ്ണിയാല്‍ അത് ഒമ്പതാം രാശിയായി വരുമല്ലോ. രാശിചക്രത്തിലെ  ഭാഗ്യരാശിയുമാണ് അങ്ങനെ നോക്കിയാല്‍ ധനുരാശി. നിരൃതിയുടെ പ്രഭാവം കാരണം മൂലം നാളുകാരുടെ ജീവിതത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ അഥവാ   പരിമിതികള്‍ വരുമെങ്കില്‍ അത് ഭാഗ്യരാശിയായ ധനുവിലെ സ്ഥിതി കൊണ്ട് നിത്യമായി പരിഹരിക്കപ്പെടും. വല്ല രോഗത്താലും നീണ്ടകാലം ദുരിതമനുഭവിച്ചശേഷം പിന്നീട് രോഗമുക്തി വന്ന് പൂര്‍ണാരോഗ്യം  വീണ്ടെടുക്കും എന്ന ആശയം ഇവരെക്കുറിച്ച് ഗ്രന്ഥങ്ങളിലുണ്ട്. അതും ഇവിടെ ചേര്‍ത്തുവായിക്കാം. നിരൃതി മൂലം ഉണ്ടാകുന്ന ക്ലേശങ്ങള്‍ വ്യാഴത്തിന്റെ ദൈവാനുഗ്രഹത്താല്‍ പരിഹരിക്കപ്പെടുകയാണ്.  

ഒരു സൃഷ്ടി നക്ഷത്രം കൂടിയാണ് മൂലം. ജീവിതത്തിന്റെ സൃഷ്ട്യുന്മുഖത അവരില്‍ നിറയും. അസുരഗണം എന്ന വിഭാഗത്തില്‍ വരുന്ന ഒരു  നക്ഷത്രമാകയാല്‍ അസാധ്യം എന്ന് മറ്റുള്ളവര്‍ വിധിക്കുകയും ഭയന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍  മൂലം നാളുകാര്‍ നേടിയെടുക്കുന്നു. തോറ്റു പിന്മാറാതെ അസാധ്യമായി ഒന്നുമില്ല എന്ന് സ്വജീവിതം കൊണ്ടവര്‍ തെളിയിക്കുന്നു…  

       എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ് (98460 23343)  

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.