മര്‍വ്വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ. കൃഷ്ണകുമാര്‍ നിര്‍മാണവും സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നിദ്രാടനം’ ഒടിടി റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 12 ന് വൈകീട്ട് അഞ്ചുമണിക്കാണ് റിലീസ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുജേതാവായ സുദേവന് എന്ന നോവലിസ്റ്റിന്റെ ഭ്രമാത്മകചിന്തകളും സംഘര്‍ഷങ്ങളും ആവിഷ്കരിക്കുന്ന ചിത്രമാണ് ‘നിദ്രാടനം.’ സുദേവന്റെ ഒരു നോവലിന്റെ ആവിഷ്കാരമായാണ് നിദ്രാടനം ഇതള്‍വിരിയുന്നത്. ഒരു ഗ്രാമവും അവിടുത്തെ രാഷ്ട്രീയവും സ്ത്രീകളുടെ ജീവിതവും വിശദമായി ചിത്രത്തില്‍ പ്രതിപാദിക്കുന്നു.
ബാനര്‍ – മര്‍വ്വാ വിഷ്വല്‍ മീഡിയ, നിര്‍മാണം – പ്രൊഫ. എ. കൃഷ്ണകുമാര്‍, രചന, സംവിധാനം – സജി വൈക്കം, ഛായാഗ്രഹണം – ഷിനൂബ് ടി. ചാക്കോ, ഗാനരചന – പ്രഭാവര്‍മ, സജി വൈക്കം, സംഗീതം – കിളിമാനൂര്‍ രാമവര്‍മ, ആലാപനം – കിളിമാനൂര്‍ രാമവര്‍മ, വിനോദ് കോവൂര്‍, ചമയം – മഹേഷ് ചേര്‍ത്തല, കല – വിനീത് കാര്‍ത്തിക, എഡിറ്റിങ് – രാഹുല്‍ വൈക്കം, പ്രൊഡക്ഷന്‍ കണ്ട്രോളര്-അനുരാജ് ദിവാകര്‍, എഫക്ട്സ്-രാജ് മാര്‍ത്താണ്ഡം, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍-സജി. കെ. പിള്ള, ഡിസൈന്‍സ്-പ്രസാദ് എഡേ്വര്‍ഡ്, ഒടിടി റിലീസ് – ഹൈഹോപ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്.
പ്രൊഫ. എ. കൃഷ്ണകുമാര്‍, വിജയ് ആനന്ദ്, സോണിയ മല്‍ഹാര്‍, സ്റ്റെബിന് അഗസ്റ്റിന്, മധുപട്ടത്താനം, നൗഫല്‍ഖാന്‍, പ്രിന്‍സ് കറുത്തേടന്‍, പത്മനാഭന് തമ്പി, വിനോദ് ബോസ്, ഭാമ അരുണ്‍, ആല്ഫിന്, വൈഗ, ആഷ്ലി, സുതാര്യപ്രേം, മാസ്റ്റര്‍ അരുണ്‍, ദേവ്ജിത്ത്, ശബരിനാഥ്, വിഷ്ണുനന്ദന്, ആദര്‍ശ് എന്നിവരാണ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: