Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Interview

ഓരോ വെല്ലുവിളികളും ഓരോ അവസരങ്ങള്‍ ആയി കാണുന്നു…

തമിഴ്‌നാട്ടില്‍ വിജയം നേടിയ 'വീ' എന്ന തമിഴ് സിനിമ ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലും പ്രദര്‍ശനത്തിനെത്തി. ഇവിടെയും ചിത്രത്തിന് മികച്ച അഭിപ്രായം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ നിര്‍മാതാവായ രൂപേഷ് കുമാര്‍ സംസാരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 5, 2021, 07:04 pm IST
inInterview
  • ‘വീ’ എന്ന തമിഴ് സിനിമയുടെ നിര്‍മാണത്തി ലേക്ക് വരുന്നത് എങ്ങനെയാണ്?

കുട്ടിക്കാലം മുതലേ സിനിമയോട് ഇഷ്ടമായിരുന്നു, എങ്കിലും നിര്‍മാതാവ് ആയത് തികച്ചും യാദൃച്ഛികം ആയിരുന്നു. ‘വീ’യുടെ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

  • ‘വീ’ സിനിമക്ക് തമിഴ്‌നാട്ടില്‍ ലഭിച്ച സ്വീകാര്യതയെ കുറിച്ച് വിശദീകരിക്കാമോ?

തമിഴ്‌നാട് പ്രേക്ഷകര്‍ക്കിടയില്‍ വളരെ മികച്ച അഭിപ്രായവും വിജയവും നേടിയെടുത്ത ‘വീ’ സിനിമ യുടെ നിര്‍മാതാവ് എന്ന നിലയില്‍ തികഞ്ഞ അഭിമാനം തോന്നുന്നു. തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ക്ക് സിനിമ ഒരു വികാരമാണ്. ഈ വിജയം പുതിയ നിര്‍മാതാവ് എന്ന നിലയില്‍  പ്രചോദനം നല്‍കുന്നതാണ്.

  • എന്തുകൊണ്ട് ആദ്യമായി ഒരു സിനിമ നിര്‍മിക്കാന്‍ തയ്യാറായപ്പോള്‍ അതൊരു തമിഴ് ചിത്രമായി?

ഭാഷ നോക്കിയല്ല പ്രമേയത്തിലെ പുതുമ നോക്കിയാണ് സിനിമ നിര്‍മിക്കാന്‍ തയ്യാറായത്.

  • ഈ കോവിഡ് സാഹചര്യത്തിലെ റിലീസിനെ എങ്ങനെ കാണുന്നു?

തികച്ചും വിപരീത സാഹചര്യത്തില്‍ ആണ് എന്റെ സിനിമ   ‘വീ’ റിലീസ് ആവുന്നത്. പക്ഷേ… ആദ്യ ദിനത്തില്‍ തന്നെ മികച്ച അഭിപ്രായം വന്നതോടെ സിനിമക്ക് പ്രേക്ഷകര്‍ എത്തി തുടങ്ങി. “Every challenge is an opportunity’  എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

  • ‘വീ’ എന്ന സിനിമയുടെ പ്രത്യേകതകളെ കുറിച്ച് നിര്‍മാതാവ് എന്ന നിലയില്‍ വിശദീകരിക്കാമോ?

പാട്ടും ഡാന്‍സും ഫൈറ്റും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഒരു പക്കാ സീറ്റ് എഡ്ജ് ത്രില്ലര്‍ ആണ് സംവിധായകന്‍ ഡാവിഞ്ചി ശരവണന്‍ ഒരുക്കിയ ‘വീ’ എന്ന സിനിമ.

  • വെള്ളിയാഴ്ച തിയേറ്ററില്‍ എത്തിയ ‘വീ’ സിനിമയുടെ കേരളത്തില്‍ നിന്നുള്ള പ്രതികരണത്തെ എങ്ങനെ നോക്കി കാണുന്നു?

കേരളത്തിലെ തീയേറ്ററുകളില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ വേഗതയും സസ്‌പെന്‍സും ഒക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്ന് തോന്നുന്നു.

  • ‘വീ’ സിനിമയുടെ മുന്നിലും പിന്നണിയിലും കൂടുതലും പുതുമുഖങ്ങള്‍ ആണല്ലോ?

അതെ, ‘വീ’ സിനിമയുടെ കഥ ഒരുപാട് വലിയ താരങ്ങളെ ആവശ്യപ്പെടുന്ന ഒന്നായിരുന്നില്ല, പിന്നെ അത്യാവശ്യം പുതിയ ആള്‍ക്കാരെ എന്റെ സിനിമയിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  • ‘വീ’ സിനിമയെ പറ്റി കേരളത്തിലെ പ്രേക്ഷകരോട് രൂപേഷ് കുമാര്‍ എന്ന പ്രൊഡ്യൂസര്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്?

ഒരു ദിവസംകൊണ്ട് നടക്കുന്ന കഥയാണ് ‘വീ’ എന്ന സിനിമ. വളരെ പുതുമയുള്ള ഒരു കഥയും അവതരണ ശൈലിയും ഇതില്‍ ഉണ്ട്. ഭാഷ-ദേശഭേദമന്യേ എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടും. അതുകൊണ്ടുതന്നെ എന്റെ നാട്ടുകാരായ മലയാളി പ്രേക്ഷകര്‍ക്കും ‘വീ’ ഇഷ്ടമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

  • സിനിമ നിര്‍മാതാവ് ആവുന്നതിന് മുന്‍പ് ഏത് മേഖലയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്?

എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ ആയി ജെറ്റ് എയര്‍ വെയ്‌സ്, ഗള്‍ഫ് എയര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സിങ്കപ്പൂരിലും ബാംഗ്ലൂരിലും ആയി സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു. പിന്നെ ഫാമിങ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും ബിസിനസ് ഉണ്ട്.

  • താങ്കളുടെ കുടുംബങ്ങത്തെക്കുറിച്ച് പറയാമോ?

അച്ഛന്‍ നീലനാത്ത്  രാഘവനുണ്ണി നായര്‍ ഇപ്പോഴില്ല. അമ്മ സുശീല ദേവി കൊല്ലങ്കോട് തറവാട്ടില്‍ തന്നെ ആണ്. രാജേഷ് കുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ ഏട്ടന്‍മാരാണ്. ഞാന്‍ ഇപ്പോള്‍ കുടുംബസമേതം ബാഗ്ലൂരില്‍ താമസിക്കുന്നു. ഭാര്യ ചിത്ര നായര്‍ ഇന്ദിര നഗര്‍, നാഷണല്‍ പബ്ലിക് സ്‌കൂളില്‍ ആര്‍ട്‌സ് & ക്രാഫ്റ്റ്  ടീച്ചര്‍ ആണ്. റിഥി നായര്‍, രഞ്ജീവ് നായര്‍, രഞ്ജിത നായര്‍ എന്നിവര്‍ മക്കള്‍ ആണ്. ഭാര്യയും മക്കളും കലാരംഗത്തു കഴിവും താല്‍പ്പര്യവും ഉള്ളവരാണ്.

  • എന്തൊക്കെയാണ്  രൂപേഷ് കുമാറിന്റെ നിര്‍മാണ കമ്പനിയായ ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ഭാവി പദ്ധതികള്‍?          

അടുത്തതും ഒരു തമിഴ് സിനിമയാണ്, അതിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഒരു പക്കാ കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. എം. ആര്‍. അനൂപ് രാജ്  ആണ് പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്ന മുറയ്‌ക്ക് സിനിമ റിലീസ് ചെയ്യും.

പ്രവീണ്‍ കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.