Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രകേതുവിന് പാര്‍വതീശാപം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Mar 4, 2021, 06:58 pm IST
inSamskriti

മനോനില തകര്‍ന്ന് മനോരോഗിയുടെ തലത്തിലെത്തിയ ചിത്രകേതുവിനെയാണ് അംഗിരസുമഹര്‍ഷിയും നാരദമഹര്‍ഷിയും ചേര്‍ന്ന് മഹാജ്ഞാനിയാക്കി മാറ്റിയത്. മഹര്‍ഷിമാര്‍ നല്‍കിയ മന്ത്രോപദേശം സ്വീകരിച്ച് ഉപാസിച്ച് ഒരു മഹാസിദ്ധന്റെ തലത്തിലേക്ക് ചിത്രകേതു ഉയര്‍ന്നു.

വാഹനങ്ങളില്ലാതെ തന്നെ ആകാശമാര്‍ഗത്തില്‍ സഞ്ചരിക്കുക തുടങ്ങിയ സിദ്ധികള്‍ കരസ്ഥമാക്കിയിട്ടും അതില്‍ അഹങ്കരിക്കാതെ സിദ്ധിയും ഉപാസനാമാര്‍ഗമാക്കി സമതുലിതമായ മനസ്സോടെ അദ്ദേഹം ജീവിച്ചു. ഒരിക്കല്‍ മറ്റു ചില മഹാസിദ്ധന്മാരുടെ കൂടെ ചിത്രകേതു ആകാശമാര്‍ഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. കൈലാസത്തിനു മുകളിലൂടെ പോകുമ്പോള്‍ അദ്ദേഹം താഴെ ഒരു കാഴ്ച കണ്ടു.  

അവിടെ ശ്രീപരമേശ്വരന്‍ മുനിമാര്‍ക്ക് വിദ്യകള്‍ പകര്‍ന്നു നല്‍കുകയായിരുന്നു. ശിവന്റെ മടിയില്‍ ശ്രീ പാര്‍വതീദേവി ഇരിക്കുന്നുണ്ട്.  

വിദ്യാധരന്മാരുടെ അധിപനായ ചിത്രകേതു ഇതുകണ്ട് ശ്രീപാര്‍വതീ ദേവി കേള്‍ക്കെത്തന്നെ ഉറക്കെ പരിഹസിച്ചു.  

ഏഷ ലോകഗുരുഃ സാക്ഷാ-

ധര്‍മം വക്താ ശരീരിണാം

ആസ്‌തേ മുഖ്യഃ സഭായാം വൈ

മിഥുനീ ഭൂയഭാര്യയാ

സാക്ഷാല്‍ ലോകഗുരുവായിരിക്കുന്ന ശ്രീപരമേശ്വരന്‍ ശരീരികള്‍ക്ക് ധര്‍മം ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ സഭയില്‍ ഭാര്യയെ മടിയിലിരുത്തുന്നത് ജടാധാരിയായ ശിവന്റെ വേഷത്തിനു പോലും യോജിക്കാത്തതാണ്.  

പ്രായശഃ പ്രാകൃതശ്ചാപി

സ്ത്രിയം രഹസിബിഭ്രതി

അയം മഹാവ്രതധരോ

ബിഭര്‍ത്തി സഭസിസ്ത്രിയം

പ്രാകൃതര്‍ പോലും ഇത്ര ലജ്ജാഹീനരാകാറില്ല. ഭഗവാന്റെ പ്രവൃത്തി എന്തു വൈപരീത്യം. ചിത്രകേതുവിന്റെ ഈ പരിഹാസം കേട്ടിട്ടും ഭഗവാനോ മറ്റു മുനിമാരോ തിരിച്ചൊന്നും പറഞ്ഞില്ല. ശ്രീപരമേശ്വരന്‍ ഇതു കേട്ട് മൗനമായി ചിരിച്ചു കൊണ്ടിരുന്നു. സര്‍വജ്ഞനും ഗംഭീരാശയനുമായ ഭഗവാന്റെ ഈ മന്ദഹാസം ശ്രീപാര്‍വതിക്കു താങ്ങാനായില്ല.  

ലോകഗുരുവിനേയും ലോകമാതാവിനേയും പരിഹസിക്കാനും ശാസിക്കാനും പാകത്തിന് ഇവന്‍ വളര്‍ന്നോ എന്ന ഭാവമായിരുന്നു ദേവിക്ക്. മഹാവിഷ്ണുവും ബ്രഹ്മാവും സനത്കുമാരാദികളും ഭൃഗുവും നാരദരും കപിലാചാര്യരും മനുവും ഉള്‍പ്പെടെയുള്ള ആരും ഇതുവരെ ഇങ്ങനെ പരിഹസിച്ചിട്ടില്ല. വിഷ്ണുപാദത്തില്‍ ചേരാന്‍ യോഗ്യനല്ലാത്ത ഇവന്‍ അസുരജന്മമെടുക്കട്ടെ എന്ന് ലോകമാതാവ് ചിത്രകേതുവിനെ ശപിച്ചു.  

ഈ ശാപമേറ്റിട്ടും ചിത്രകേതു ദുഃഖിച്ചില്ല. മഹത്തുക്കളുടെ ശാപം പോലും അനുഗ്രഹമാണ് എന്നാണ് ചിത്രകേതു നോക്കിക്കണ്ടത്. ഒരു അമ്മ മകന് കയ്‌പ്പ്  ഉള്ള കഷായം കൊടുക്കുന്നത് മകനെ നശിപ്പിക്കാനല്ല. മറിച്ച് മകനെ ആരോഗ്യവാനായി ഉയര്‍ത്തുവാനാണ്. അതിനാല്‍ അമ്മയുടെ  ഈ ശാപവചനത്തെ ഞാന്‍ അനുഗ്രഹമായി സ്വീകരിക്കുന്നു. ശാപമോക്ഷം ആഗ്രഹിക്കുന്നില്ലെങ്കിലും എന്റെ വാക്കുകള്‍ അമ്മയെ വേദനിപ്പിച്ചതിനാല്‍  ക്ഷമ ചോദിക്കുന്നു.  

അമ്മയുടെ അനുഗ്രഹത്തിനു നന്ദി.

ചിത്രകേതുവിന്റെ മറുപടി കേട്ട് ശ്രീപാര്‍വതി അതിശയിച്ചു. ഇങ്ങനെയും ആളുകളുണ്ടോ? ശാപവചനമേറ്റിട്ടും ശാന്തനായി ഇരിക്കുന്ന ഇവന്‍ ആര്? ശ്രീപാര്‍വതിയോട് ക്ഷമ പറഞ്ഞ് ചിത്രകേതു മറഞ്ഞപ്പോള്‍ അതിശയിച്ചു നില്‍ക്കുന്ന പാര്‍വതീദേവിയെ സമാശ്വസിപ്പിക്കും വിധം ശ്രീപരമേശ്വരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.