പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ താഴ്മണ്‍ മഠത്തിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ധീരമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കണ്ഠരര് രാജീവരെന്ന് സുരേന്ദ്രന് പറഞ്ഞു. സന്ദര്‍ശിക്കാന്‍ നിശ്ചയിക്കപ്പെട്ടവരില്‍ പ്രധാനപ്പെട്ട ഒരാളായതിനാലാണ് രാജീവരെ കാണാന്‍ താന്‍ നേരിട്ടെത്തിയതെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ശബരിമലയ്ക്ക് അനുകൂലമായി നിലപാടുകള്‍ ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന് കണ്ഠരര് രാജീവര് പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് പലരും പറയുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. ഭക്തര്‍ക്കനുകൂലമായ ഒരുവിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ആലപ്പുഴ ജില്ലയിലല് പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചു. തിരുവല്ല, റാന്നി, പത്തനംതിട്ട, അടൂര്‍, കോന്നി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ യാത്ര ഇന്ന് എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: