Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുദ്ധ്യാദി ക്രിയകളോടെ ഷഡാധാരം

വാസ്തുവിദ്യ - 54

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 09:37 pm IST
inSamskriti

ക്ഷേത്ര നിര്‍മാണത്തിന്റെ ആരംഭം ഷഡാധാര പ്രതിഷ്ഠയോ അതല്ലെങ്കില്‍ പ്രഥമ ഇഷ്ടികന്യാസമോ ആകുന്നു. ക്ഷേത്രനിര്‍മാണത്തിനുചിതമായ സ്ഥാനം നിശ്ചയിച്ചു ഖനന ശുദ്ധ്യാദി ക്രിയകള്‍ക്ക് ശേഷം ഷഡാധാര പ്രതിഷ്ഠ നടത്തണം. ഉറപ്പു വരുന്ന അത്രയോ, കല്ല് ഭാഗം വരെയോ, അശുദ്ധവസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പെങ്കില്‍ വെള്ളം കാണുന്നതു വരെയോ, അതല്ലെങ്കില്‍ ഒരാള്‍പൊക്കമോ, കുഴിയെടുത്ത് ശുദ്ധമായ മണ്ണ്, മണല്‍ എന്നിവ കൊണ്ട് നികത്തി നല്ല വണ്ണം ഉറപ്പിച്ചെടുക്കണം.  

ഇവിടെയാവണം ഷഡാധാര പ്രതിഷ്ഠ നടത്തേണ്ടത്. അതില്ലെങ്കില്‍ അവിടെ തന്നെ പ്രഥമ ഇഷ്ടിക, ഗര്‍ഭന്യാസം, നപുംസക ശില എന്നിവയും സ്ഥാപിക്കണം. ഷഡാധാര പ്രതിഷ്ഠ, തറയുടെ വലിപ്പം, ഭൂമിയുടെ ചെരിവ്, തറയുടെ ഉയരം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭൂവിധാനത്തിന് താഴെയോ, മുകളിലോ ചെയ്യാവുന്നതാണ്.

ഉചിതമായ മുഹൂര്‍ത്തം സ്വീകരിച്ചു, തലേ ദിവസം രാത്രിയില്‍ ഭാഗികമായി നികത്തിയ ഭൂമിയില്‍ ഈശാനകോണില്‍ വാസ്തുപൂജ ഷഡാധാര പ്രതിഷ്ഠയെ ചെയ്യണം. ആധാരശില, നിധികുംഭം, പദ്മം, കൂര്‍മം, യോഗനാളം, നപുംസകശില എന്നീ അവയവങ്ങള്‍ ചേര്‍ത്താണ് ഷഡാധാര പ്രതിഷ്ഠ എന്ന് വ്യവഹരിക്കുന്നത്.

ആധാരശില

സൂക്ഷ്മശരീരത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അവയവമാണ് മൂലാധാരചക്രം. ഭാവിയില്‍ പ്രതിഷ്ഠ നടത്താനിരിക്കുന്ന പീഠത്തിന്റെ വീതിയില്‍ പകുതിയളവില്‍ ആധാര ശിലയുടെ നീളവും വീതിയും, വീതിയുടെ പകുതി കനവും സ്വീകരിക്കണം. കൃഷ്ണ ശിലയോ ഇഷ്ടികയോ ആധാരശിലയ്‌ക്കായി സ്വീകരിക്കാം. ചതുരാകൃതിയിലുള്ള ആധാരശില പൃഥ്വീതത്വപ്രധാനമായ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

നിധികുംഭം

ആധാരശിലയ്‌ക്കുപരിയായി ധാന്യങ്ങള്‍ കൊണ്ടു ഒരു പീഠമുണ്ടാക്കി ആ പീഠത്തിന്മേല്‍ പദ്മമെഴുതി പൂജിച്ച ശേഷം നിധികുംഭം സ്ഥാപിക്കണം. മണിപൂരക സങ്കല്പം ഉള്‍കൊള്ളുന്ന അവയവമാണിത്. പ്രാസാദത്തിന് നിശ്ചയിച്ച കാല്‍പ്പൊക്കത്തിന്റെ ആറിലൊരു ഭാഗം വിസ്താരവും വിസ്താരത്തിന്റെ എട്ടിലൊന്നു കൂട്ടിയ ഉയരവും ചേര്‍ത്ത് വേണം നിധികുംഭം നിര്‍മിക്കാന്‍. നിധികുംഭം കരിങ്കല്ല് കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കാം. ഈ നിധി കുംഭം ഭക്തന്മാരുടെ അര്‍പ്പണ ദ്രവ്യങ്ങളായ സ്വര്‍ണം, വെള്ളി, രത്‌നം തുടങ്ങിയ വിശിഷ്ട വസ്തുക്കള്‍ കൊണ്ട് നിറയ്‌ക്കണം. ദേവന്റെ മൂലമന്ത്രം ജപിച്ചാണ് കുംഭം സ്ഥാപിക്കുന്നത്.

പത്മം

നിധികുംഭം നിറച്ചാല്‍ അതിനു മുകളിലായി പത്മസ്ഥാപനമാണ്. അനാഹതചക്ര സങ്കല്പമാണിത്. ക്ഷേത്രത്തിന്റെ കാല്‍പ്പൊക്കത്തിന്റെ എട്ടിലൊന്നു ഉയരവും ഉയരത്തിന്റെ ഒന്‍പതിലൊരംശം കുറഞ്ഞ വിസ്താരവും ചേര്‍ത്ത് എട്ടിതളുകളോട് കൂടിയ പത്മം വൃത്താകൃതിയില്‍ അല്ലികളും ഞെട്ടും അലങ്കാരങ്ങളായി കരിങ്കല്ല് കൊണ്ടു നിര്‍മിക്കണം.

കൂര്‍മം

കൂര്‍മം പത്മോപരി സ്ഥാപിതമായതാണ്. അതിനു പത്മത്തിന്റെ ഉയരത്തോളം നീളവും നീളത്തിന്റെ എട്ടില്‍ നാലു ഭാഗം (പകുതി) ഉയരവും എട്ടില്‍ ഏഴു ഭാഗം വിസ്താരവും കല്‍പ്പിക്കണം.  

യോഗനാളം

കൂര്‍മത്തിന്റെയും നപുംസകശിലയുടെയും ബന്ധം യോഗനാളം കൊണ്ടാണ്. കൂര്‍മം മുതല്‍ നപുംസക ശില വരെയുള്ള ഇടയുടെ നീളത്തില്‍ ചെമ്പു കൊണ്ടുള്ള യോഗനാളം വെക്കണം. കുഴല്‍ രൂപത്തിലുള്ള ഈ നാളം കടവിസ്താരം കൂടിയും അഗ്രവിസ്താരം കുറഞ്ഞുമിരിക്കണം. മേല്‍ഭാഗം എട്ടു യവം അളവിലും കീഴ് ഭാഗം പതിനാറു യവം (ഇരട്ടി) വ്യാസം ഉണ്ടാവണം. ഇവകളുടെ സ്ഥാപനം കഴിഞ്ഞാല്‍ അതിനു ചുറ്റും ശുദ്ധമായ മണല്‍ നിറച്ചു തറ നിര്‍മിക്കണം. ഈ നാളം വരെയുള്ള നിര്‍മാണം കഴിഞ്ഞു നപുംസക ശിലാ സ്ഥാപനം നിര്‍മാണാനന്തരം പ്രതിഷ്ഠാ സമയത്താണ് ചെയ്യുന്നത്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.