Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… ‘നീങ്ങി മുന്നോട്ട് പോയിടാം’ (ചോതി നാളിനെക്കുറിച്ച്)

പ്രഹരശക്തിയുടെ വിനിയോഗം മനുഷ്യനെന്ന നിലയ്‌ക്ക് കൃത്യമായിക്കൊള്ളണമെന്നുമില്ല. ഇവരുടെ യുദ്ധം ചിലപ്പോള്‍ പുല്‍ക്കൊടിയോടാവാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 11:16 am IST
inAstrology

വായുവാണ് നക്ഷത്രദേവത. ചരരാശിയായ തുലാം രാശിയില്‍ വരുന്ന നക്ഷത്രവുമാണ് ചോതി.  ജീവിതത്തിന്റെ സ്വാഭാവികമായ ചലനവുമായി ഒത്തുപോകാന്‍ ചോതി നാളുകാര്‍ക്ക് എളുപ്പം കഴിയും. നക്ഷത്രങ്ങളുടെ പഴയ ഒരു വര്‍ഗീകരണമനുസരിച്ച് ‘ചരം’അഥവാ’ചലം’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ വരുന്നനക്ഷത്രവുമാണ്. (ചോതിയെക്കൂടാതെ പുണര്‍തം, തിരുവോണം, അവിട്ടം, ചതയം എന്നിവയാണ് ‘ ചര ‘ നക്ഷത്രങ്ങള്‍) ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചോതിക്കാര്‍ മനോഭാവത്തില്‍, ചിന്തയില്‍, കര്‍മ്മത്തില്‍ വേഗതയെ പുല്‍കുന്നവരായിരിക്കും. ‘മനോജവം മാരുതതുല്യവേഗം ‘എന്ന ഹനുമാന്‍ സ്വാമിയെക്കുറിക്കുന്ന ധ്യാനശ്ലോക-  വാക്യം ഇവര്‍ക്കും ഇണങ്ങും. മനസ്സിന്റെ വേഗതയുള്ളവരാണ്, കാറ്റിനൊപ്പം വീശിയടിക്കുന്നവരാണ്..

പക്ഷേ ഈ ചലനോര്‍ജ്ജം ഫലപ്രദമാവണമെങ്കില്‍ ചുറ്റുപാടുകള്‍ ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്നിവയും ഒത്തു വരണമല്ലോ. അതിന് സാധ്യത വിരളമായിരിക്കും. അക്കാരണത്താല്‍ ഇവരുടെ യത്‌നങ്ങള്‍ ഒട്ടുമിക്കതും പ്രയോജനരഹിതമായി മാറുന്നു. മന്ദമാരുതന്‍ ആകാനും അതുപോലെ ചണ്ഡമാരുതന്‍ ആകാനും വായുവിന് കഴിയും. 

പ്രഹരശക്തിയുടെ വിനിയോഗം മനുഷ്യനെന്ന നിലയ്‌ക്ക് കൃത്യമായിക്കൊള്ളണമെന്നുമില്ല. ഇവരുടെ യുദ്ധം ചിലപ്പോള്‍ പുല്‍ക്കൊടിയോടാവാം. ചിലപ്പോള്‍ മഹാപര്‍വ്വതങ്ങളോടാവാം. രണ്ടിലും വിജയശതമാനം കുറവായിരിക്കും. ജനനം രാഹുദശയില്‍. രണ്ടീ ദശ വ്യാഴത്തിന്റേത്. മൂന്നാംദശ ശനിയുടെ. ഇങ്ങനെ രണ്ട് മഹാമല്ലന്മാരെ  ( രാഹു, ശനി) പത്തു നാല്‍പ്പത് വയസ്സിനകം നേരിടുക എന്നതും ചെറിയകാര്യമല്ല. അവിടെയും ചലനോര്‍ജ്ജം തടസ്സപ്പെടുകയാണ്.  

ഒരു നിരീക്ഷണം കൂടി. നക്ഷത്രങ്ങളില്‍ തിരുവാതിരയും ചോതിയും മാത്രമാണ് ഒറ്റയായി കാണപ്പെടുന്ന നക്ഷത്രങ്ങള്‍. മറ്റുള്ളവ നക്ഷത്ര സമൂഹങ്ങളും. ചോതി ഒറ്റ നക്ഷത്രം  എന്നത് അതിന്റെ, ആ നാളില്‍ ജനിച്ചവരുടെ ഏകാന്തഭംഗി കൂട്ടുന്നുണ്ട്. പക്ഷേ സമൂഹത്തോട്, ഒപ്പമുള്ളവരോട് അവര്‍ക്കും, അവരോട് സമൂഹത്തിനും എത്രകണ്ട് ഒത്തിണങ്ങിപ്പോകാന്‍ കഴിയുന്നുണ്ട് എന്നത് വലിയ ചോദ്യമാണ്.     ഒരുപക്ഷേ ജീവിതത്തിലെ ചില സമസ്യകള്‍ക്കുള്ള ഉത്തരവുമാണത്. ചോതിക്കാരുടെ ഉള്‍മനസ്സിലേക്ക് ഈ ചെറുപദ്യം വെളിച്ചം പായിച്ചേക്കാം.  

  ‘ നില്‍ക്കുമീ നില്‍പ്പില്‍ നില്‍ക്കാതെ  

    നീങ്ങി മുന്നോട്ടു പോയിടാം  

    പിടിച്ചു തള്ളുമല്ലെങ്കില്‍  

    പിന്നില്‍ നിന്നും വരുന്നവര്‍ ‘  

ചെറിയ ഒരു ആശയബിന്ദു മാത്രമാണ് അവതരിപ്പിക്കുവാനായത്. ഒന്നിനെക്കുറിച്ചുതന്നെ നൂറായിരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാവും എന്നതാണ് ആര്‍ഷവിദ്യകളുടെ ആഴവും പരപ്പും. 

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്‌ളിക്കേഷന്‍സ്(98460 23343)

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.