അഹമ്മദാബാദ്: ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടി ബിജെപി. ആകെയുള്ള 31 ജില്ലാപഞ്ചായത്തുകളില്‍ 31ലും ബിജെപി ജയിച്ചു. ഇവിടെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ട സ്ഥിതിയാണ്.
ആകെയുള്ള 8,474 സീറ്റുകളിലെ 2,771 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 2,085 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 602 സീറ്റുകള്‍ മാത്രം. 81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറും ബിജെപി പിടിച്ചെടുത്തിരുന്നു.യത്തില്‍ ആദ്യമായി ബിജെപി വിജയം കുറിച്ചിരുന്നു.
ബിജെപിയില്‍ അചഞ്ചലമായ വിശ്വാസവും സ്നേഹവും പ്രകടിപ്പിച്ച വോട്ടര്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
വീണ്ടും ബിജെപിയില്‍ വിശ്വാസം പ്രകടിപ്പിച്ച വോട്ടര്‍മാര്‍ക്ക് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും നന്ദി അറിയിച്ചു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും കോ്ണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും രാജിവെച്ചു.
2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 22 ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ലഭിച്ചിരുന്നു. മറ്റുള്ളവര്‍ ഒരു ജില്ലാ പഞ്ചായത്ത് പിടിച്ചു. പക്ഷെ ഇത്തവണ ബിജെപി 31 ജില്ലാ പഞ്ചായത്തുകളും പിടിച്ചു. പഞ്ച്മഹല്‍ ജില്ല പഞ്ചായത്തില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. മറ്റ് 29 ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ രണ്ടക്കത്തിലേക്ക് ഉയര്‍ത്താനായില്ല. കോണ്‍ഗ്രസ് കോട്ടയായിരുന്ന ടാപ്പി ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബിജെപി വിജയം കുറിച്ചു.
സാധാരണ ബിജെപി നഗരപ്രദേശങ്ങളിലും കോണ്‍ഗ്രസ് ഗ്രാമപ്രദേശങ്ങളിലും എന്ന രീതിയിലായിരുന്നു ആധിപത്യം. എന്നാല്‍ ഇക്കുറി ബിജെപി ഗ്രാമപ്രദേശങ്ങളില്‍ക്കൂടി വെന്നിക്കൊടി പാറിച്ചു.
പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയുടെ മണ്ഡലമായ അംറേലിയില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആനന്ദ്, സബര്‍കാന്ത, ജാംനഗര്‍ ജില്ലകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അമ്പേ പരാജയമായി. കോണ്‍ഗ്രസ് നേതാക്കളായ പരേഷ് ധനാനി, അമിത് ചാവ്ഡ, ഭരത് സിംഗ് സോളങ്കി, അശ്വിന് കോട്വാള്, വിക്രം മാഡം എന്നീ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രദേശങ്ങളില്‍ വരെ ബിജെപി തൂത്തുവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: