Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍പ്പിലേക്കെന്ന് സൂചന; വിമതനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സാധ്യത

ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 09:32 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജി-23ല്‍പ്പെട്ട വിമതനേതാക്കള്‍ കശ്മീരില്‍ നടത്തിയ സമ്മേളനമെന്ന് കരുതപ്പെടുന്നു.

ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.

കഴിഞ്ഞ ദിവസം കാവിത്തൊപ്പിയണിഞ്ഞാണ് കശ്മീരില്‍ നടന്ന ശാന്തി സമ്മേളനമെന്ന് പേരിട്ട യോഗത്തില്‍ കപില്‍ സിബലും ആനന്ദ ശര്‍മ്മയും ഗുലാം നബി ആസാദും രാജ് ബബ്ബറും എല്ലാം പങ്കെടുത്തത്. ഞായറാഴ്ച നടന്ന യോഗത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയും ചെയ്തു. സത്യസന്ധമായ മുഖം പുറത്തുകാട്ടുന്ന നേതാവാണ് മോദിയെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രശംസ.

ഇക്കുറി ശശി തരൂരിനെ ഒഴികെ ജി-23 സംഘത്തില്‍പ്പെട്ട സീനിയര്‍ നേതാക്കളെയാരെയും തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താന്‍ നിയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും അവരെ ഒഴിവാക്കി. മൂന്ന് ദിവസത്തെ യോഗമാണ് കശ്മീരില്‍ ജി-23 നേതാക്കള്‍ നടത്തുന്നത്. ഇനി ഇത്തരം യോഗങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. അടുത്ത യോഗം ആനന്ദ് ശര്‍മ്മയുടെ സ്ഥലമായ ഹിമാചല്‍ പ്രദേശിലായിരിക്കും. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെങ്കിലും ഇദ്ദേഹത്തെ പ്രതിപക്ഷനേതാവ് പദവിയില്‍ നിന്നും സോണിയ ഒഴിവാക്കി. പകരം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കാണ് ഈ പദവി നല്‍കിയിരിക്കുന്നത്. ഈ തീരുമാനം ആനന്ദ് ശര്‍മ്മയ്‌ക്ക് സ്വീകാര്യമല്ല.

വൈകാതെ ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും യോഗങ്ങള്‍ നടത്തും. കരുത്തുറ്റ കോണ്‍ഗ്രസിനെ രൂപപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നാണ് ജി-23ല്‍പ്പെട്ട കോണ്‍ഗ്രസ് വിമതനേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ ശൂന്യതയെ വിമര്‍ശിച്ച് 23 സീനിയര്‍ നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയയ്‌ക്ക് നല്‍കിയതോടെയാണ് ഇതില്‍ ഒപ്പുവെച്ച 23 പേരെയും വിമതനേതാക്കളായി കോണ്‍ഗ്രസ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ശശി തരൂരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം കേരളത്തിലെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. എങ്കിലും ശശി തരൂരും ഈ നീക്കങ്ങളുടെ ഭാഗം തന്നെയാണെന്നാണ് ഹൈക്കമാന്‍റ് വിശ്വസിക്കുന്നത്.

Tags: candidateപാര്‍ട്ടിShashi Tharoorഗുലാംനബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.