എറണാകുളം: മാപ്പിള ലഹളയിലെ മുദ്രാവാക്യം മുഴക്കിയവരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഭരണഘടനാ വിരുദ്ധമായ മുദ്രാവാക്യം മുഴക്കിയവരെ അറസ്റ്റ് ചെയ്യേണ്ടതല്ലേയെന്ന് പിണറായി വിജയന് പറയണം. ദൈവത്തിന്റെ നാടായ കേരളത്തെ പിണറായി ഭരണം മതമൗലികവാദികളുടെ സ്വന്തമാക്കിയെന്നും നിര്‍മല സീതാരാമന് പറഞ്ഞു. തൃപ്പുണിത്തുറയിലെ വിജയ യാത്രാ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണനെ വധിച്ചത് എസ്ഡിപിഐയാണ്. സിപിഎം അക്രമങ്ങള്‍ നടത്തുന്നു, കൂട്ടു നില്ക്കുന്നു. പശ്ചിമ ബംഗാളിലും അവര്‍ ഇതാണ് ചെയ്തത്. എസ്ഡിപിഐഎയുമായി രഹസ്യ സഖ്യമുള്ളതാണ് ഇതിന് കാരണം. 1921 ലെ ഹിന്ദുവംശഹത്യയായ മാപ്പിള ലഹളയുടെ ശതാബ്ദി ആഘോഷിക്കുന്ന പ്രകടനത്തിന് അനുമതി നല്കയതാരാണ്. കോണ്‍ഗ്രസും അതിനു കൂട്ടാണ്. ന്യൂനപക്ഷ പ്രീണനമല്ല, മതമൗലികവാദ സംരക്ഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിര്‍മല സീതാരാമന് ആരോപിച്ചു.
എല്ലാ മേഖലയിലും കേരള സര്‍ക്കാര്‍ അഴിമതി നടത്തുന്നതായും നിര്‍മല സീതാരാമന് പറഞ്ഞു. ബജറ്റിനു പുറത്തു പണം ചെലവിടാന്‍ കിഫ്ബിയെന്ന സംവിധാനം ഉണ്ടാക്കി. കിഫ്ബിക്കെതിരെ സിഎജി റിപ്പോര്‍ട്ടും വന്നതാണ്. ബജറ്റിന് പുറത്ത് പണം ധൂര്‍ത്തടിക്കാനാണ് നിയമവിരുദ്ധമായ ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.
പിഎസ്സി വഴിയുള്ള നിയമനം സിപിഎംകാര്‍ക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും മാത്രമായി. ജോലി ലഭിക്കാതെ 28 വയസുകാരന് ആത്മഹത്യ ചെയ്തു. ഇടതുപക്ഷം പണമുണ്ടാക്കുകയും ബന്ധുക്കളെ സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായെന്നും നിര്‍മല സീതാരാമന് പറഞ്ഞു. തൃപ്പുണിത്തുറയില്‍ നടന്ന യോഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: